എ​സ്എ​ച്ച് മൗ​ണ്ട് റോ​ഡി​ന് ര​ണ്ട് കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ്
Friday, February 3, 2023 11:46 PM IST
കോ​ട്ട​യം: ചൂ​ട്ടു​വേ​ലി ജം​ഗ്ഷ​ൻ മു​ത​ൽ കു​മാ​ര​ന​ല്ലൂ​ർ വ​രെ​യു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന എ​സ്എ​ച്ച് മൗ​ണ്ട് റോ​ഡി​ന് ര​ണ്ട് കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​കാ​ര​വും അ​തി​നാ​യി ബ​ജ​റ്റി​ൽ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യും തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി അ​റി​യി​ച്ചു.
എ​സ്എ​ച്ച് മൗ​ണ്ട് റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി ആ​വ​ശ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​നോ​ടും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നോ​ടും എം​പി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ജ​റ്റ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.