എ​ക്സ്പീ​ര്യ​ന്‍ഷ്യ​ല്‍ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യി​ല്‍ കു​മ​ര​കം
Friday, February 3, 2023 11:46 PM IST
ഏ​റ്റു​മാ​നൂ​ര്‍ : എ​ക്സ്പീ​ര്യ​ന്‍ഷ്യ​ല്‍ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യി​ല്‍ കു​മ​ര​ക​വും. ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് ടൂ​റി​സം മേ​ഖ​ല​യ്ക്ക് കു​തി​പ്പ് ന​ല്‍കു​ന്ന എ​ക്സ്പീ​ര്യ​ന്‍ഷ്യ​ല്‍ വി​നോ​ദ സ​ഞ്ചാ​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​മ​ര​ക​വും മാ​റി​യ​ത്. ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​പ​ദ്ധ​തി​ക​ളു​ടെ വി​ക​സ​ന​വും, ജ​ല​പാ​ത ടൂ​റി​സം പ​ദ്ധ​തി​ക​ളു​മാ​ണ് ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​വു​ക.
ഇ​തി​നു പു​റ​മെ ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ര​വ​ധി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കും അ​നു​മ​തി​യാ​യി . കു​മ​ര​കം ഫ​യ​ര്‍സ്റ്റേ​ഷ​ന്‍, ഏ​റ്റു​മാ​നൂ​ര്‍ മി​നി​സി​വി​ല്‍ സ്റ്റേ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഭൂ​ഗ​ര്‍ഭ​പാ​ത, എ​ന്നി​ങ്ങ​നെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കു ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ചു.
സി​വി​ല്‍സ്റ്റേ​ഷ​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​നാ​യി 15 കോ​ടി രൂ​പ​യും ര​ണ്ടാം ഘ​ട്ട​ത്തി​ന് 16 കോ​ടി രൂ​പ ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി.
അ​തി​ര​മ്പു​ഴ ആ​ട്ടു​കാ​ര​ന്‍ ക​വ​ല​റോ​ഡി​ന് 4.45 കോ​ടി​യും, ആ​ര്‍പ്പു​ക്ക​ര അ​മ്മ​ഞ്ചേ​രി റോ​ഡി​ല്‍ ഭൂ​ഗ​ര്‍ഭ​പാ​ത നി​ര്‍മി​ക്കു​ന്ന​തി​നാ​യി 1.30 കേ​ടി​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. മ​ണ​ര്‍കാ​ട് ബൈ​പാ​സി​ന്‍റെ , പ​ട്ടി​ത്താ​നം മു​ത​ല്‍ പാ​റ​ക്ക​ണ്ടം വ​ര​യും, പാ​റ​ക്ക​ണ്ടം മു​ത​ല്‍ പൂ​വ​ത്തും മൂ​ട് വ​രെ​യു​മു​ള്ള അ​രി​കു​ചാ​ല്‍, ഓ​ട,ന​ട​പ്പാ​ത നി​ര്‍മാ​ണ​ത്തി​നാ​യി 5.50 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കു​മ​ര​കം ബ​സാ​ര്‍ യു ​പി സ്‌​കൂ​ളി​ന്‍റെ കെ​ട്ടി​ട നി​ര്‍മ​ണ​ത്തി​നും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് കെ​ട്ടി​ട നി​ര്‍മ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്‌​ട്ര ടൂ​റി​സ്റ്റു കേ​ന്ദ്ര​മാ​യ കു​മ​ര​ക​ത്ത് ഫ​യ​ര്‍ ആ​ന്‍ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ നി​ര്‍മ്മാ​ണ​ത്തി​ന് നാ​ലു കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
വേ​മ്പ​നാ​ട്ട് കാ​യ​ല്‍ സം​ര​ക്ഷ​ണ​ത്തി​നും , തി​രു​വാ​ര്‍പ്പ്, അ​യ്മ​നം, കു​മ​ര​കം ആ​ര്‍പ്പു​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തോ​ടു​ക​ളും ജ​ല​പാ​ത​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നും ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. നീ​ണ്ടൂ​ര്‍ , ആ​ര്‍പ്പു​ക്ക​ര, കു​മ​ക​ര​കം, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പാ​ട​ശേ​ഖ​ങ്ങ​ളി​ലെ പു​റം​ബ​ണ്ട് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഏ​റ്റു​മാ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം മു​ന്നി​ല്‍ ക​ണ്ടു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ബ​ജ​റ്റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു.