വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 17.5 പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി
Friday, February 3, 2023 11:43 PM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 17.5 പ​വ​ന്‍ സ്വ​ര്‍ണാ​ഭ​ര​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. ആ​പ്പാ​ഞ്ചി​റ വേ​ലം​പ​റ​മ്പി​ല്‍ സാ​ജു​വി​ന്‍റെ വീ​ട്ടി​ല്‍നി​ന്നാ​ണ് സ്വ​ര്‍ണം മോ​ഷ​ണം പോ​യ​ത്.
ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച സാ​ജു തൈ​റോ​യി​ഡി​ന്‍റെ ഓ​പ്പ​റേ​ഷ​നാ​യി ഏ​റ്റു​മാ​നൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റാ​യി​രു​ന്നു. ഭാ​ര്യ ഷൈ​നി​യും സാ​ജു​വി​നൊ​പ്പം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. സാ​ജു​വി​ന്‍റെ മ​ക​ന്‍ അ​ന​ന്തു​വും അ​മ്മ സ​രോ​ജി​നി​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​യ​ശേ​ഷം പി​റ്റേ​ന്ന് രാ​വി​ലെ​യാ​ണ് തി​രി​കെ​യെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സാ​ജു​വും ഭാ​ര്യ​യും തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം അ​ല​മാ​ര തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് സ്വ​ര്‍ണം ന​ഷ്ട​പ്പെ​ട്ട വി​വ​ര​മ​റി​യു​ന്ന​ത്. മേ​ശ​യ്ക്ക​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന താ​ക്കോ​ലെ​ടു​ത്താ​ണ് അ​ല​മാ​ര തു​റ​ന്ന് സ്വ​ര്‍ണം മോ​ഷ്ടി​ച്ച​തെ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.
തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ടി​ന് പു​റ​കി​ലെ സി​സി ടി​വി കാ​മ​റ ത​ക​ര്‍ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കാ​ണ്ടെ​ത്തി. ഇ​വ​രു​ടെ വീ​ടി​ന് പു​റ​കി​ലാ​യി സാ​ജു​വി​ന്‍റെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്നു​ണ്ട്.
സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഇ​വി​ടെ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. വൈ​ക്കം എ​എ​സ്പി ന​ഗു​ല്‍ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ്, എ​സ്എ​ച്ച്ഒ നി​ര്‍മ​ല്‍ ബോ​സ് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വം സം​ബ​ന്ധി​ച്ചു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​എ​സ്പി പ​റ​ഞ്ഞു.