ക​ടു​ത്തു​രു​ത്തി​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന വേ​ണം
Friday, February 3, 2023 11:43 PM IST
ക​ടു​ത്തു​രു​ത്തി: ബ​ജ​റ്റി​ല്‍ ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മൂ​ന്ന് വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി തു​ക അ​നു​വ​ദി​ച്ച​താ​യി മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ. മ​ണ്ഡ​ല​ത്തി​ല്‍നി​ന്ന് ന​ല്‍കി​യ ഏ​താ​നും പ​ദ്ധ​തി​ക​ള്‍ക്ക് മാ​ത്ര​മാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ട് സ​യ​ന്‍സ് സി​റ്റി ഉ​ള്‍പ്പെ​ടെ​യു​ള്ള വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ക്കാ​യി 23 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
മു​ള​ക്കു​ളം കാ​രി​ക്കോ​ടി​ലെ ജി​ല്ലാ വൃ​ദ്ധ​സ​ദ​നം ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​ന് മൂ​ന്ന് കോ​ടി, വി​വി​ധ ക്ഷേ​ത്ര കു​ള​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​ത്തി​നും പൊ​തു​ജ​ല സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ര​ണ്ട് കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി​ക​ളു​ടെ തു​ക.
വൈ​ക്കം - ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ങ്ങ​ള്‍ക്ക് ഒ​രു​പോ​ലെ പ്ര​യോ​ജ​നം കി​ട്ടു​ന്ന വെ​ള്ളൂ​രി​ലെ കേ​ര​ളാ റ​ബ​ര്‍ പാ​ര്‍ക്കി​ന് 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​വെ​ന്നും എം​എ​ല്‍എ പ​റ​ഞ്ഞു.