ഹൃ​ദ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സം ത​ല​മു​റ​ക​ള്‍​ക്കു വെ​ളി​ച്ച​മേ​കും: മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍
Friday, February 3, 2023 10:53 PM IST
രാ​മ​പു​രം: മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ക​ര്‍​ന്നു​ന​ല്‍​കി​യ ഹൃ​ദ​യ​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സം ഓ​രോ വി​ദ്യാ​ര്‍​ഥി​യു​ടെ​യും ജീ​വി​ത​പാ​ത​യി​ല്‍ വ​ഴി​വി​ള​ക്കാ​യി പ്ര​ശോ​ഭി​ക്കു​മെ​ന്ന് സീ​റോ മ​ല​ബാ​ര്‍ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ പ​റ​ഞ്ഞു. രാ​മ​പു​രം എ​സ്എ​ച്ച് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ സ്മി​ത അ​ല​ക്സ്, എ​ഫ്സി​സി പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ ഡോ. ​സി​സ്റ്റ​ര്‍ ഗ്രേ​സ് മു​ണ്ട​പ്ലാ​ക്ക​ല്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ലി​സ​മ്മ മ​ത്ത​ച്ച​ന്‍, രാ​മ​പു​രം എ​ഇ​ഒ കെ.​കെ. ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.