ഇ​ട​തു​സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ലൂ​ടെ കേ​ര​ള ജ​ന​ത​യെ കൊ​ള്ള​യ​ടി​ക്കു​ന്നുവെന്ന്
Friday, February 3, 2023 10:53 PM IST
പാ​ലാ: വൈ​ദ്യു​തി​ക്ക് അ​ഞ്ച് ശ​ത​മാ​ന​വും പെ​ട്രോ​ളി​ന് ര​ണ്ട് ശ​ത​മാ​ന​വും ഭൂ​മി​യു​ടെ ന്യാ​യ​വി​ല 20 ശ​ത​മാ​ന​വും വ​ര്‍​ധി​പ്പി​ച്ച് സാ​ധാ​ര​ണ​ക്കാ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ കൊ​ള്ള​യ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ല്‍ ആ​രോ​പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
യോ​ഗ​ത്തി​ല്‍ പ്ര​ഫ. സ​തീ​ഷ് ചൊ​ള്ളാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ച​ന്ദ്ര​മോ​ഹ​ന്‍, ജോ​ര്‍​ജ് പു​ളി​ങ്കാ​ട്, സ​ന്തോ​ഷ് കാ​വു​കാ​ട്ട്, വി.​സി. പ്രി​ന്‍​സ്, ഷോ​ജി ഗോ​പി, അ​ഡ്വ. എ.​എ​സ്. തോ​മ​സ്, സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ടോം ​ന​ല്ല​നി​ര​പ്പേ​ല്‍, എ​ന്‍. സു​രേ​ഷ്, ജോ​ഷി വ​ട്ട​ക്കു​ന്നേ​ല്‍, മാ​ര്‍​ട്ടി​ന്‍ കോ​ല​ടി, പ്രേം​ജി​ത്ത് ഏ​ര്‍​ത്ത​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.

അ​ഭി​ന​ന്ദി​ച്ചു

പാ​ലാ: നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍​ക്ക് ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യ ധ​ന​മ​ന്ത്രി​യെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​ബി​ൻ കെ. ​അ​ല​ക്‌​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് ടോം, ​ഫി​ലി​പ്പ് കു​ഴി​കു​ളം, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, പെ​ണ്ണ​മ്മ ജോ​സ​ഫ്, റാ​ണി ജോ​സ്, ബൈ​ജു പു​തി​യി​ട​ത്തു​ചാ​ലി​ല്‍, ബെ​ന്നി തെ​രു​വ​ത്ത്, ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ജോ​സു​കു​ട്ടി പൂ​വേ​ലി, ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, ജോ​ര്‍​ജ് വേ​ര​നാ​കു​ന്നേ​ല്‍, രാ​മ​ച​ന്ദ്ര​ന്‍ അ​ള്ളും​പു​റം, ഡൊ​മി​നി​ക് എ​ലി​പ്പു​ലി​ക്കാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​ൽ​ഡി​എ​ഫ് ഉ​ന്ന​യി​ച്ച പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​യി യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.