ക​ണ്ണം​പ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ള്‌
Friday, February 3, 2023 10:47 PM IST
റാ​ന്നി: ക​ണ്ണം​പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​രം​ഭി​ച്ചു. വി​കാ​രി ഫാ. ​മാ​ത്യു പു​തു​മ​ന കൊ​ടി​യേ​റ്റി. ആ​ഘോ​ഷ​മാ​യ സു​റി​യാ​നി കു​ർ​ബാ​ന​യ്ക്ക് ഫാ. ​മി​ഖാ​യേ​ൽ കി​ങ്ങ​ണം​ചി​റ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു 3.30ന് ​രൂ​പ പ്ര​തി​ഷ്ഠ. 4.30ന് ​ഫാ. ഫി​ലി​പ്പ് താ​യി​ല്ലം വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ആ​റി​ന് ഇ​ട​വ​കദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ.
നാ​ളെ രാ​വി​ലെ ഏ​ഴി​ന് ഫാ. ​ജോ​ർ​ജ് കൊ​ട്ടാ​ടി​ക്കു​ന്നേ​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഒ​ന്പ​തി​ന് നാ​സി​ക് ബാ​ൻ​ഡ്. 10.30ന് ​ഫാ. ബി​നു കാ​രു​വ​ള്ളി ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​പ്പ് സെ​ന്‍റ് തോ​മ​സ് കു​രി​ശു പ​ള്ളി അ​ങ്ക​ണ​ത്തി​ൽ ചെ​ണ്ട - ബാ​ൻ​ഡു മേ​ള​ങ്ങ​ൾ. ആ​റി​ന് പ്ര​ദ​ക്ഷി​ണം, 6.30ന് ​ക​ണ്ണം​പ​ള്ളി കു​രി​ശ​ടി​യി​ലും 7.30ന് ​ക​ക്കു​ടി​മ​ൺ​പ​ന്ത​ലി​ലും ല​ദീ​ഞ്ഞ്. ഫാ. ​ജ​യിം​സ് ഒ​ര​പ്പാ​ൻ​ചി​റ സ​ന്ദേ​ശം ന​ൽ​കും. 8.45ന് ​കൊ​ടി​യി​റ​ക്ക്.

ത​കി​ടി പ​ള്ളി​യി​ൽ

വാ​ഴൂ​ര്‍: ത​കി​ടി സെ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ഡി ​പോ​റ​സ് റോ​മ​ന്‍ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ തി​രു​നാ​ളി​ന് ഫാ. ​അ​ഗ​സ്റ്റി​ന്‍ പീ​ടി​ക​മ​ല കൊ​ടി​യേ​റ്റി. തു​ട​ര്‍​ന്ന് ഫാ. ​മാ​ത്യു വ​ട്ട​മാ​ക്കി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തി​രു​നാ​ളി​ന് കെ​സി​വൈ​എം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വ​ര്‍​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ല്‍, മു​ക്കൂ​ട്ടു​ത​റ അ​സീ​സി ഹോ​സ്പി​റ്റ​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​സ് ആ​നി​ക്ക​ല്‍, ഫാ. ​വി​ല്‍​സ​ണ്‍ പു​തു​ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. പ്ര​ദ​ക്ഷി​ണം, നേ​ര്‍​ച്ച എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.