ന​ട​ൻ തി​ല​ക​ന് മു​ണ്ട​ക്ക​യ​ത്ത് സ്മാ​ര​കം ഒ​രു​ങ്ങു​ന്നു
Friday, February 3, 2023 10:47 PM IST
മു​ണ്ട​ക്ക​യം: മ​ഹാ​ന​ട​ൻ തി​ല​ക​ന് ജ​ന്മ​നാ​ട്ടി​ൽ സ്മാ​ര​കം ഒ​രു​ങ്ങു​ന്നു. മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് സാം​സ്കാ​രി​ക നി​ല​യ​വും ഓ​ഡി​റ്റോ​റി​യ​വും നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ഒ​രു കോ​ടി രൂ​പ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും ര​ണ്ടു​കോ​ടി രൂ​പ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​മാ​ണ് ചെ​ല​വി​ടു​ക. മു​ണ്ട​ക്ക​യ​ത്ത് വ​ലി​യ സു​ഹൃ​ത് വ​ല​യ​മു​ണ്ടാ​യി​രു​ന്ന തി​ല​ക​ന്‍റെ സ്മ​ര​ണ എ​ക്കാ​ല​വും നി​ല​നി​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്മാ​ര​കം നി​ര്‍​മി​ക്കു​ന്ന​ത്.
തി​ല​ക​ന് ജ​ന്മ​നാ​ട്ടി​ൽ സ്മാ​ര​കം വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ​യും മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്മാ​ര​കം നി​ർ​മി​ക്കു​വാ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്.
അ​ദ്ദേ​ഹം ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം ന​ട​ത്തി​യ സി​എം​എ​സ് ഹൈ​സ്‌​കൂ​ളി​നോ​ടു ചേ​ര്‍​ന്നാ​ണ് സ്മാ​ര​കം നി​ര്‍​മി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
മു​ണ്ട​ക്ക​യ​ത്ത് നി​ർ​മി​ക്കു​ന്ന സ്മാ​ര​ക മ​ന്ദി​രം നാ​ടി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​വാ​നാ​ണ് സം​ഘാ​ട​ക​രു​ടെ തീ​രു​മാ​നം.