പൊതുസമൂഹത്തിന്‍റെ മൗനം ആശങ്കാജനകം: കത്തോലിക്ക കോൺഗ്രസ്
Friday, February 3, 2023 10:47 PM IST
കോ​ട്ട​യം: എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഭ​ര​ണ​ഘ​ട​ന സ്വാ​ത​ന്ത്ര്യം ന​ഷ്‌​ട​മാ​ക്കു​ന്ന കി​രാ​ത​മാ​യ പ്ര​വ​ണ​ത​യാ​ണ് ബൈ​ബി​ൾ ക​ത്തി​ച്ച​തി​ലൂ​ടെ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്. ബൈ​ബി​ൾ ക​ത്തി​ച്ച​തി​നെ​തി​രെ കോ​ട്ട​യം ഗാ​ന്ധി സ്ക്വ​യ​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​മാ​ണ് പ്ര​മേ​യ​ത്തി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.
ബൈ​ബി​ൾ ക​ത്തി​ച്ച​തി​നൊ​പ്പം​ത​ന്നെ ഭീ​തി​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് പൊ​തു​സ​മൂ​ഹ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ലു​ള്ള നി​സം​ഗ​ത. മ​റ്റേ​തെ​ങ്കി​ലും ഒ​രു രാ​ജ്യ​ത്തു സം​ഭ​വി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലും പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ന​ട​ത്തു​ന്ന​വ​ർ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്ന​തു നീ​തി​ക​ര​മ​ല്ല. സം​ഗ​മ​ത്തി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പി​ആ​ർ​ഒ ഫാ. ​മോ​ഹ​ൻ ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
അ​തി​രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ട്ര​ഷ​റ​ർ ബാ​ബു വ​ള്ള​പ്പു​ര, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജോ​ൺ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജു​കു​ട്ടി മു​ക്ക​ത്ത്, സെ​ബാ​സ്റ്റ്യ​ൻ പു​ല്ലാ​ട്ടു​കാ​ലാ, ബി​നു ഡൊ​മി​നി​ക്, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​ഞ്ഞ് ക​ള​പ്പു​ര, ജോ​സ​ഫ് ദേ​വ​സ്യ, പീ​റ്റ​ർ നാ​ഗ​പ​റ​മ്പി​ൽ, അ​ഡ്വ.​മ​നു വ​രാ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.