വിദ്യാർഥിയുടെ അറ്റുപോയ കാൽ തുന്നിച്ചേർത്ത് മാതാ ആശുപത്രി
Thursday, February 2, 2023 11:35 PM IST
കോ​​ട്ട​​യം: ഇ​​രു​​കാ​​ലു​​ക​​ളി​​ലൂ​​ടെ​​യും ബ​​സ് ക​​യ​​റി​​യി​​റ​​ങ്ങി പ​​രി​​ക്കേ​​റ്റ പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി തെ​​ള്ള​​കം മാ​​താ ആ​​ശു​​പ​​ത്രി​​യി​​ല്‍ സു​​ഖം പ്രാ​​പി​​ച്ചു​വ​​രു​​ന്നു. കാ​​ലി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ രീ​​തി​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​രി​​ക​​യാ​​ണ്.
ക​​ഴി​​ഞ്ഞ 16നാ​​ണു അ​​ര്‍​ജു​​ന്‍ മ​​ഹേ​​ഷ് എ​​ന്ന വി​​ദ്യാ​​ര്‍​ഥി സ്‌​​കൂ​​ട്ട​​റി​​ന്‍റെ പു​​റ​​കി​​ലി​​രു​​ന്ന യാ​​ത്ര ചെ​​യ്യു​​മ്പോ​​ള്‍ കാ​​റി​​ന്‍റെ തു​​റ​​ന്ന ഡോ​​റി​​ല്‍ ത​​ട്ടി ബ​​സി​​ന്‍റെ അ​​ടി​​യി​​ലേ​​ക്കു വീ​​ണു പ​​രി​​ക്കേ​​ല്‍​ക്കു​​ന്ന​​ത്.
തു​​ട​​ര്‍​ന്നു മാ​​താ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ച അ​​ര്‍​ജു​ന്‍റെ അ​​റ്റു​​പോ​​യ കാ​​ലി​​ല്‍ ക​​മ്പി ഇ​​ട്ട് ഉ​​റ​​പ്പി​​ക്കു​​ക​​യും പി​​ന്നീ​​ട് മൈ​​ക്രോ വാ​​സ്‌​​ക്യൂ​​ല​​ര്‍ പ്ലാ​​സ്റ്റി​​ക് സ​​ര്‍​ജ​​റി​​ലൂ​​ടെ കാ​​ലി​​ന്‍റെ ര​​ക്ത​​യോ​​ട്ടം പു​​നഃ​​സ്ഥാ​​പി​​ക്കാ​​നും ക​​ഴി​​ഞ്ഞു. ഓ​​ര്‍​ത്തോ പീ​​ഡി​​ക് വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​വി. രാ​​ജേ​​ഷ്, ഡോ. ​​ബാ​​ല വി​​ഷ്ണു, പ്ലാ​​സ്റ്റി​​ക് സ​​ര്‍​ജ​​റി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​എ​​സ്. ജ​​യ​​ച​​ന്ദ്ര​​ന്‍, അ​​ന​​സ്‌​​തെ​​റ്റി​​സ്റ്റ് ഡോ. ​​സീ​​ന വി. ​​ചെ​​റി​​യാ​​ന്‍, ഡോ. ​​ജോ​​ണ്‍​സ​​ണ്‍ ജോ​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 12 മ​​ണി​​ക്കൂ​​റോ​​ളം സ​​മ​​യ​​മെ​​ടു​​ത്താ​​ണ് സ​​ര്‍​ജ​​റി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ​​ത്.