ഇടവകാംഗമായ കുടുംബത്തിന് വീടൊരുക്കി കടുത്തുരുത്തി താഴത്തുപള്ളി ഇടവക സമൂഹം
Thursday, February 2, 2023 11:32 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി ഇ​​ട​​വ​​ക സ​​മൂ​​ഹ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ട​​വ​​കാം​​ഗ​​മാ​​യ കു​​ടും​​ബ​​ത്തി​​ന് വീ​​ടൊ​​രു​​ങ്ങി. നി​​ര്‍​മാ​​ണ​​പ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ വീ​​ടി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് അ​​ടു​​ത്ത ദി​​വ​​സം ന​​ട​​ക്കും.
മ​​രം​​വെ​​ട്ട് തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന ഇ​​ട​​വ​​കാം​​ഗം കോ​​ല​​ഞ്ചേ​​രി​​ല്‍ സ​​ണ്ണി​​യു​​ടെ കു​​ടും​​ബ​​ത്തി​​നാ​​ണ് വീ​​ട് ന​​ല്‍​കു​​ന്ന​​ത്. മാ​​സ​​ങ്ങ​​ള്‍​ക്ക് മു​​മ്പാ​​ണ് പ​​ണി​​ക്കി​​ടെ​വീ​​ണ് സ​​ണ്ണി​​യു​​ടെ ന​​ട്ടെ​​ല്ലി​​ന് സാ​​ര​​മാ​​യി പ​​രി​​ക്കേ​​ല്‍​ക്കു​​ന്ന​​ത്. തു​​ട​​ര്‍​ന്ന് ചി​​കി​​ത്സ​​ക​​ള്‍ ന​​ട​​ത്തി​​യെ​​ങ്കി​​ലും എ​​ഴു​​ന്നേ​​ല്‍​ക്കാ​​നാ​​വാ​​തെ സ​​ണ്ണി കി​​ട​​പ്പി​​ലാ​​ണ്. ഭാ​​ര്യ​​യും മ​​ക​​നു​​മു​​ള്‍​പ്പെ​​ടു​​ന്ന കു​​ടും​​ബ​​ത്തി​​ന് മ​​റ്റു വ​​രു​​മാ​​ന മാ​​ര്‍​ഗ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. സ്വ​​ന്ത​​മാ​​യി ഇ​​വ​​ര്‍​ക്ക് 14 സെ​​ന്‍റ് സ്ഥ​​ല​​മു​​ണ്ടാ​​യി​​രു​​ന്നു. കു​​ടും​​ബ​​ത്തി​​ന്‍റെ നി​​ര്‍​ധ​​നാ​​വ​​സ്ഥ മ​​ന​​സി​​ലാ​​ക്കി വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ല്ലം​​പ​​റ​​മ്പി​​ല്‍, സ​​ഹ​​വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ ചാ​​മ​​ക്കാ​​ലാ​​യി​​ല്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ഒ​​ന്ന​​ര മാ​​സം മു​​മ്പാ​​ണ് വീ​​ടി​​ന്റെ നി​​ര്‍​മാ​​ണ​​മാ​​രം​​ഭി​​ച്ച​​ത്. ഇ​​ട​​വ​​ക​​യി​​ലെ വി​​ന്‍​സെ​ന്‍റ് ഡീ​ ​പോ​​ള്‍ പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് പു​​ളി​​ക്കീ​​ല്‍, സെ​​ക്ര​​ട്ട​​റി ബാ​​ബു അ​​ന്നാ​​ശേ​​രി എ​​ന്നി​​വ​​രാ​​ണ് വീ​​ട് നി​​ര്‍​മാ​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്.
ര​​ണ്ട് മു​​റി​​ക​​ളും ഹാ​​ളും അ​​ടു​​ക്ക​​ള​​യും ബാ​​ത്ത് റൂ​​മും ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ 780 ച​​തു​​ര​​ശ്ര​​യ​​ടി വി​​സ്തീ​​ര്‍​ണ​​മു​​ള്ള വാ​​ര്‍​ക്ക വീ​​ടാ​​ണ് പൂ​​ര്‍​ത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.
ത​​റ​​യി​​ല്‍ ടൈ​​ല്‍ പാ​​കി​​യി​​ട്ടു​​ണ്ട്. വീ​​ട്ടി​​ലേ​​ക്കു വ​​ഴി​​യി​​ല്ലാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​തി​​നു​​ള്ള സ്ഥ​​ല​​വും പു​​ളി​​ക്കീ​​ല്‍ ജോ​​ര്‍​ജ് ല​​ഭ്യ​​മാ​​ക്കി.