ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ആക്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം മറ്റക്കര ഭാഗത്ത് തെന്നടി അമേഗ് ടി. ചെറിയാന് (24), അകലക്കുന്നം മറ്റക്കര ദേവീക്ഷേത്രത്തിനു സമീപം കൃഷ്ണകൃപ അനന്തകൃഷ്ണന് (25), പാല മീനച്ചില്‍ പന്ത്രണ്ടാം മൈല്‍ ഭാഗത്ത് ആനിമൂട്ടില്‍ എബിന് ബിനോയ് (25), പാല മേവട മുത്തോലി ഭാഗത്ത് ചെങ്ങഴശേരില്‍ ആനന്ദ് (25), പാലാ മുരുക്കുപുഴ എസ്എച്ച് കോണ്‍വെന്റിനു സമീപം മണിച്ചിറ അനൂപ് ബെന്നി (24) എന്നിവരെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 31നു രാത്രി 10.30നാണ് കേസിനാസ്പദമായ സംഭവം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ആഡംബര കാറിന് മതുമൂല ഭാഗത്ത് വച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് ബസ് ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്‍വശം നിര്‍ത്തി ആളുകളെ ഇറക്കിയ സമയം ബസിനെ പിന്തുടര്ന്നെത്തിയ യുവാക്കള്‍ ഡ്രൈവറെ ചീത്ത വിളിക്കുകയും അടിക്കുകയും ബസിന്റെ ചില്ല് അടിച്ചു പൊട്ടിക്കുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും യുവാക്കളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസ്, എസ്ഐ ജയകൃഷ്ണന്, കെ.എസ്. സജിമോന്‍, ജോസഫ് കുട്ടി, പ്രസാദ് ആര്.നായര്‍, എഎസ്ഐ സിജൂ കെ. സൈമണ്‍, ഇ.കെ. അനില്‍കുമാര്‍ , സപിഒമാരായ കുര്യാക്കോസ്, വിശ്വനാഥന്, മോബിഷ്, മജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരേ ഡ്രൈവറെ ആക്രമിച്ച കേസും ബസിന് കേടുപാട് വരുത്തിയതിനാല്‍ പൊ
തുമുതല്‍ നശിപ്പിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടാതെ ഇവര്‍ സഞ്ചരിച്ചി
രുന്ന കാര്‍ ക സ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.