മുണ്ടക്കയം: മുണ്ടക്കയം വ്യാകുലമാതാ ഫൊറോന, സെന്റ് മേരീസ്, സെന്റ് ജോസഫ് ഇടവകകളുടെ സംയുക്ത തിരുനാൾ അഞ്ചു മുതൽ 12 വരെ നടക്കുമെന്നു ഫാ. ടോം ജോസ്, ഫാ. ജയിംസ് ആയല്ലൂർ, ഫാ. മത്തായി മണ്ണൂർ വടക്കേതിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സീറോ മലബാർ, ലത്തീൻ, മലങ്കര റീത്തുകൾ കഴിഞ്ഞ 43 വർഷമായി മുണ്ടക്കയത്തു സംയുക്ത തിരുനാളാണ് നടത്തുന്നത്. കേരളത്തിൽതന്നെ തുടർച്ചയായി ഇത്രയും വർഷം സംയുക്ത തിരുനാൾ നടത്തുന്ന ഏക സ്ഥലവും മുണ്ടക്കയമാണ്.
വ്യാകുലമാത ഫൊറോന പള്ളിയിൽ നാലിനു വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുർബാന - ഫാ. ദീപു പുത്തൻപുരയ്ക്കൽ. അഞ്ചിനു രാവിലെ 5.30നും 7.15നും 9.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന - ഫാ.സോജി കന്നാലിൽ. ആറിനും ഏഴിനും എട്ടിനും രാവിലെ ആറിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന - ഫാ. വർഗീസ് ഞള്ളമാക്കൽ, ഫാ. ഷാജി പുനമ്പറമ്പിൽ, ഫാ .ജയിംസ് ചൂരമന.
11ന് വൈകുന്നേരം അഞ്ചിനു വിശുദ്ധ കുർബാന (സീറോ മലങ്കര ക്രമത്തിൽ) - ഫാ. മത്തായി മണ്ണൂർവടക്കേതിൽ, ഫാ.തോമസ് നാലന്നാടിയിൽ. 12നു രാവിലെ 5.30നും 10നും വിശുദ്ധ കുർബാന - ഫാ. ജോമി കുമ്പുക്കാട്ട്. ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾ കുർബാന - കാഞ്ഞിരപ്പള്ളി രൂപതയിലെ നവവൈദികർ. വൈകുന്നേരം അഞ്ചിനു സംയുക്ത തിരുനാൾ റാസ.
സെന്റ് മേരീസ് റോമൻ കത്തോലിക്ക ദേവാലയത്തിൽ അഞ്ചിനു രാവിലെ 10ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - മോൺ. ഹെൻട്രി കൊച്ചുപറമ്പിൽ. എല്ലാ ദിവസവും രാവിലെ 5.30നും 6 30നും വിശുദ്ധ കുർബാന. 10ന് ഉച്ചകഴിഞ്ഞ് 3.30ന് കഴുന്നു പ്രദക്ഷിണം. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന (സീറോ മലബാർ റീത്തിൽ) - ഫാ. ജയിംസ് ആയല്ലൂർ, ഫാ. ജയിംസ് മുത്തനാട്. 12ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനാൾ കുർബാന - മോൺ. സെബാസ്റ്റ്യൻ പൂവത്തുങ്കൽ.
സെന്റ് ജോസഫ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ അഞ്ചിനു രാവിലെ 8.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന. ആറിനും ഏഴിനും എട്ടിനും രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം അഞ്ചിനു ഗാനശുശ്രൂഷ - ഫാ. ഗീവർഗീസ് പാലമൂട്ടിൽ. ഒൻപതിന് വൈകുന്നേരം അഞ്ചിനു സംയുക്ത വിശുദ്ധ കുർബാന (ലത്തീൻ ക്രമത്തിൽ) - ഫാ. ജസ്റ്റിൻ കാരാംകുന്നേൽ, ഫാ. ടോം ജോസ്. 12ന് ഉച്ചകഴിഞ്ഞ് 2.30ന് ആഘോഷമായ തിരുനാൾ കുർബാന - ഡോ.ഗീവർഗീസ് മാർ അപ്രേം മെത്രാപ്പോലീത്ത. വൈകുന്നേരം അഞ്ചിനു തിരുനാൾ സംയുക്ത തിരുനാൾ റാസ. മുണ്ടക്കയം ടൗൺ ചുറ്റി പുത്തൻചന്തയിലെത്തി തിരിച്ച് അതതു ദേവാലയത്തിൽ സമാപിക്കും.
സംയുക്ത തിരുനാളിനോടനുബന്ധിച്ച് ഓഫീസുകളും വ്യാപാരസ്ഥാപനങ്ങളും അലങ്കരിക്കുന്നവർക്കു സമ്മാനങ്ങളും നൽകും. വാർത്താസമ്മേളനത്തിൽ ചാർലി കോശി, ജോയി വയലിൽ, ജംസ് തോമസ്, റെജി ചാക്കോ, സണ്ണി ചാണ്ടി, ഷാജി ചാണ്ടി എന്നിവർ പങ്കെടുത്തു.