ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​നി​ക്കു ചി​കി​ത്സ​യൊ​രു​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രീ​ക്വീ​ൻ​സ്
Thursday, February 2, 2023 10:39 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​രാ​ഗ്ലൈ​ഡിം​ഗ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ ന​ട്ടെ​ല്ലി​നു സാ​ര​മാ​യ പ​രി​ക്കേ​റ്റ മ​ഹാ​രാ​ഷ്‌​ട്ര സ്വ​ദേ​ശി​നി​ക്കു വി​ദ​ഗ്ധ ചി​കി​ത്സ​യൊ​രു​ക്കി കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രീ​ക്വീ​ൻ​സി​ലെ ന്യൂ​റോ സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക് വി​ഭാ​ഗ​ങ്ങ​ൾ.
മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ മ​ൽ​ക്കാ​പൂ​ർ സ്വ​ദേ​ശി​നി​യാ​യ മ​ഞ്ജു ബേ​ദി​യെ​ന്ന അ​റു​പ​ത്തി​ര​ണ്ടു​കാ​രി​ക്കാ​ണ് ലാ​ൻ​ഡിം​ഗി​ന് ഇ​ട​യി​ൽ പ​രി​ക്കേ​റ്റ​ത്. ന്യൂ​റോ സ​ർ​ജ​ൻ ഡോ. ​സാ​ജ​ൻ എം. ​ജോ​ർ​ജ്, ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ ശ​സ്ത്ര​ക്രി​യ അ​ട​ക്ക​മു​ള്ള ചി​കി​ത്സ​ക​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ച്ചു.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഏ​ല​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച രോ​ഗി​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മേ​രീ​ക്വീ​ൻ​സി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.