ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഇ​ന്ന് രാ​മ​പു​രം കോ​ള​ജി​ല്‍
Thursday, February 2, 2023 10:13 PM IST
രാ​മ​പു​രം: ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എസ്. ശ്രീ​ധ​ര​ന്‍​പി​ള്ള ഇ​ന്ന് 10.30നു ​രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ഐ​ഡി​യ​ത്തോ​ണ്‍ അ​വാ​ര്‍​ഡ് ദാ​നം നി​ര്‍​വ​ഹി​ക്കും. കോ​ള​ജ് ഐ​ഐ​സി​യും ഐ​ഇ​ഡി​സി​യും ചേ​ര്‍​ന്നു കേ​ര​ള​ത്തി​ലെ പ്ല​സ് വ​ണ്‍, പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ഐ​ഡി​യ​ത്തോ​ണ്‍ 2022 മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്കാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്നത്.
പ​ഠ​ന​ത്തോ​ടൊ​പ്പം സ്‌​കി​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റും വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ശാ​സ്ത്ര-​സാ​ങ്കേ​തി​ക ബി​സി​ന​സ് മേ​ഖ​ല​ക​ളി​ലെ പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ണ് പ്ര​സ്തു​ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
എ​ന്‍​സ​ണ്‍ ഷി​ജു (ഒ​എ​ല്‍​എ​ല്‍​എ​സ്എ​ച്ച്, ഉ​ഴ​വൂ​ര്‍) ഒ​ന്നാം​സ​മ്മാ​നം 10,000 രൂ​പ​യും മീ​നാ മാ​ത്യു മെ​മ്മോ​റി​യ​ല്‍ ട്രോ​ഫി​യും, മാ​ത്യു ജോ​ളി (സെ​ന്‍റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ്, മു​ത​ല​ക്കോ​ടം) ര​ണ്ടാം സ​മ്മാ​നം 6,000 രൂ​പ​യും ട്രോ​ഫി​യും, റോ​സ് മേ​രി റോ​യ് (സെ​ന്‍റ് ജോ​ര്‍​ജ് സ്‌​കൂ​ള്‍, മു​ത​ല​ക്കോ​ടം) മൂ​ന്നാം സ​മ്മാ​നം 4,000 രൂ​പ​യും ട്രോ​ഫി​യും ഏ​റ്റു​വാ​ങ്ങും. ഗ​വ​ര്‍​ണ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ാദവും നടത്തും
മ​ത്സ​ര​ത്തി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ഴ് ആ​ശ​യ​ങ്ങ​ള്‍​ക്ക് പി​എം​എ ഏ​ര്‍​പ്പെ​ടു​ത്തി​യ ട്രോ​ഫി​യും പ്ര​ശ​സ്തി​പ​ത്ര​വും ന​ല്‍​കു​ക​യും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള നാ​ല് പ്രോ​ജ​ക്‌​ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഉ​ഴ​വൂ​ര്‍ ഒ​എ​ല്‍​എ​ല്‍ എ​സ്എ​ച്ച് സ്‌​കൂ​ളി​ന് 5,000 രൂ​പ കാ​ഷ് അ​വാ​ര്‍​ഡും സ​മ്മാ​നി​ക്കും.
കോ​ള​ജ് മാ​നേ​ജ​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ, രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​നി സ​ന്തോ​ഷ്, കോ​ള​ജ് കൗ​ണ്‍​സി​ല്‍ ചെ​യ​ര്‍​മാ​ന്‍ സ​നൂ​പ് ചാ​ക്കോ, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​യി ജേ​ക്ക​ബ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.