വി​വാ​ഹ​വാ​ർ​ഷി​കം ക​ള​റാ​ക്കി ദ​ന്പ​തി​ക​ൾ!
Thursday, February 2, 2023 10:13 PM IST
ഉ​ഴ​വൂ​ര്‍: ആ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ല്‍ ല​ക്ഷ​ങ്ങ​ള്‍ പൊ​ടി​ക്കു​ന്ന കാ​ല​ത്തു വേ​റി​ട്ട ആ​ഘോ​ഷ​വു​മാ​യി ദ​ന്പ​തി​ക​ൾ. മ​റ്റ് ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം ഒ​ഴി​വാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ​ക്ക് ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ചാ​ണ് ദ​മ്പ​തി​ക​ള്‍ മാ​തൃ​ക​യാ​യ​ത്.
ഉ​ഴ​വൂ​ര്‍ കൈ​പ്പാ​റേ​ട്ട് കെ.​യു. ഏ​ബ്ര​ഹാം-​ക​ത്രീ​ന ദ​മ്പ​തി​ക​ളാ​ണ് വി​വാ​ഹ​വാ​ർ​ഷി​കം വേ​റി​ട്ട രീ​തി​യി​ൽ ആ​ഘോ​ഷി​ച്ച​ത്. ക​ട്ടി​ലും കി​ട​ക്ക​ളും, വീ​ല്‍​ചെ​യ​ര്‍, ന​ട​ത്ത​സ​ഹാ​യ ഉ​പ​ക​ര​ണം, വാ​ക്കിം​ഗ് സ്റ്റി​ക്ക്, ഒ​ക്‌​സി​ജ​ന്‍ കോ​ണ്‍​സ​ന്‍​ട്രേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് ന​ല്‍​കി​യ​ത്.
ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണി​സ് പി. ​സ്റ്റീ​ഫ​ന്‍ ഏ​റ്റു​വാ​ങ്ങി.