നാ​ല്പ​തി​ല്‍ ക​വ​ല പു​ലി​ക്കു​ഴി റോ​ഡി​ല്‍ വാ​ഴ​ ന​ട്ട് പ്ര​തി​ഷേ​ധം
Wednesday, February 1, 2023 11:39 PM IST
കു​റി​ച്ചി: നാ​ല്പ​തി​ല്‍ ക​വ​ല പു​ലി​ക്കു​ഴി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍ഗ്ര​സ് കു​റി​ച്ചി മ​ണ്ഡ​ലം 21-ാം ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ ആ​ഭ​മു​ഖ്യ​ത്തി​ല്‍ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വാ​ഴ​യും ചേ​മ്പും ന​ട്ടാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.
കെ.​എ​ന്‍.​എം. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​എ​സ്. സാ​ബു അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എ.​കെ. അ​മ്പി​ളി​ക്കു​ട്ട​ന്‍, ബാ​ബു ക​ള​പ്പു​ര​ക്ക​ല്‍, ജോ​ര്‍ജ് സ​ഖ​റി​യ, സ​ണ്ണി ക​ണ്ണ​ങ്കേ​രി​ല്‍, മ​നു ജോ​സ​ഫ്, അ​ഭി​ലാ​ഷ് സു​കു​മാ​ര​ന്‍, ഷാ​ര്‍ല​റ്റ് നി​തി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഒ​രു മാ​സ​ത്തി​ന​കം ഈ ​റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം ക​ണ്ടി​ല്ലാ​യെ​ങ്കി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ വ​സ​തി​ക്കു മു​ന്നി​ല്‍ സ​മ​രം ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു.