വൈദ്യുതി പോസ്റ്റുകൾ അപകടാവസ്ഥയിൽ; തി​രി​ഞ്ഞു​നോ​ക്കാ​തെ വൈ​ദ്യു​തി വ​കു​പ്പ്
Wednesday, February 1, 2023 11:31 PM IST
­കു​മ​ര​കം: വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ ചെ​രി​ഞ്ഞു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും പോ​സ്റ്റു​ക​ൾ നി​വ​ർ​ത്തി സ്ഥാ​പി​ക്കാ​നും ലൈ​ൻ ക​മ്പി​ക​ൾ ശ​രി​യാ​ക്കാ​നും വൈ​ദ്യു​തി വ​കു​പ്പ് ത​യ്യാ​റാ​കു​ന്നി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ളു​ടെ പ​രാ​തി. കു​മ​ര​കം ര​ണ്ടാം ക​ലു​ങ്കി​നും ഒ​ന്നാം ക​ലു​ങ്കി​നും ഇ​ട​യി​ൽ കു​മ​ര​കം റാേ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വൈ​ദ്യു​തി പോ​സ്റ്റു​ക​ളാ​ണ് ചെ​രി​ഞ്ഞു നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ൽ ചാ​ഞ്ഞു നി​ല്ക്കു​ന്ന​ത്. പോ​സ്റ്റു​ക​ൾ വ​ട​ക്കു​വ​ശ​ത്തെ ത​രി​ശു​പാ​ട​ത്തേ​ക്കു കൂ​ടു​ത​ൽ ചെ​രി​ഞ്ഞ​തോ​ടെ ക​മ്പി​ക​ൾ വ​ലി​ഞ്ഞ് പൊ​ട്ടി​വീ​ഴാ​റാ​യ നി​ല​യി​ലാ​ണി​പ്പോ​ൾ. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പു സ്ഥാ​പി​ച്ച എ​ൽ​ടി ലൈ​നാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് . എ​ന്നാ​ൽ റോ​ഡി​ന്‍റെ തെ​ക്കു​വ​ശ​ത്തു​ള്ള 11 കെ​വി ലൈ​നും പോ​സ്റ്റു​ക​ളും ശ​രി​യാ​യ രീ​തി​യി​ൽ ത​ന്നെ​യാ​ണ് നി​ല​നി​ല്ക്കു​ന്ന​ത്. ഒ​രു​വ​ശ​ത്ത് പ്ര​ധാ​ന റോ​ഡും മ​റു​വ​ശ​ത്ത് ഷാ​പ്പ്, ബേ​ക്ക​റി , കു​രി​ശു പ​ള്ളി ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ ലെെ​നി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
പോ​സ്റ്റു​ക​ൾ ചെ​രി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഈ ​ലൈ​ൻ ശ​രി​യാ​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും കു​മ​ര​കം എ​ഇ അ​റി​യി​ച്ചു.