ഭ​ക്തി​യു​ടെ നി​റ​വി​ൽ തി​രു​സ്വ​രൂ​പം പു​ന:​പ്ര​തി​ഷ്ഠി​ച്ചു; അ​തി​ര​മ്പു​ഴ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി
Wednesday, February 1, 2023 11:31 PM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങി. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം മ​ദ്ബ​ഹ​യി​ൽ പു​ന:​പ്ര​തി​ഷ്ഠി​ച്ചു.
എ​ട്ടാ​മി​ടം ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ പു​ല​ർ​ച്ചെ മു​ത​ൽ വ​ലി​യ പ​ള്ളി​യി​ൽ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. രാ​വി​ലെ മു​ത​ൽ​ത​ന്നെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പ​ണ​ത്തി​നും ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​മാ​യി ഭ​ക്ത​ജ​ന​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തി​ക്കൊ​ണ്ടി​രു​ന്നു. വൈ​കു​ന്നേ​ര​മാ​യ​തോ​ടെ ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി. വൈ​കു​ന്നേ​രം 5.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു.
തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം ന​ട​ന്നു. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വും പ്ര​ദ​ക്ഷി​ണ​ത്തി​ൽ സം​വ​ഹി​ക്ക​പ്പെ​ട്ടു. വ​ലി​യ​പ​ള്ളി​ക്ക് വ​ലം​വ​ച്ച് സ​മാ​പി​ച്ച പ്ര​ദ​ക്ഷി​ണ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു തി​രു​സ്വ​രൂ​പ പു​ന:​പ്ര​തി​ഷ്ഠ. വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ഗ്രി​ഗ​റി മേ​പ്പു​റം, ഫാ. ​ജ​സ്റ്റി​ൻ പു​ത്ത​ൻ​പു​ര​ച്ചി​റ തൈ​ക്ക​ളം, ഫാ. ​സ​ച്ചി​ൻ കു​ന്ന​ത്ത്, ഫാ. ​സാ​ജ​ൻ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മോ​ണ്ട​ള​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന രൂ​പ​ക്കൂ​ട്ടി​ൽ​നി​ന്ന് തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത് അ​ൾ​ത്താ​ര​യി​ലേ​ക്ക് സം​വ​ഹി​ച്ചു.
കൈ​ക്കാ​ര​ന്മാ​രാ​യ ടോ​മി ച​ക്കാ​ല​യ്ക്ക​ൽ, മാ​ത്യു തേ​ക്കു​നി​ൽ​ക്കും​പ​റ​മ്പി​ൽ, ജോ​ണി പ​ണ്ടാ​ര​ക്ക​ളം, റോ​ബി​ൻ ആ​ല​ഞ്ചേ​രി​മാ​നാ​ട്ട്, പാ​രീ​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ഞ്ജി​ത് പി. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.