ആ​ത്മീ​യ​ത​യു​ടെ ആ​ഘോ​ഷ​മൊ​രു​ക്കി മൂ​ന്നുനോ​മ്പ് തി​രു​നാ​ളി​ന് സ​മാ​പ​നം
Wednesday, February 1, 2023 10:26 PM IST
കു​റ​വി​ല​ങ്ങാ​ട്: ഇ​ട​വ​ക​യു​ടെ ന​വീ​ക​ര​ണ​വ​ര്‍​ഷ​ത്തി​ലെ​ത്തി​യ മൂ​ന്നു നോ​മ്പ് തി​രു​നാ​ളി​ലൂ​ടെ മു​ത്തി​യ​മ്മ​യു​ടെ മ​ക്ക​ള്‍ പു​ത്ത​ന്‍ ആ​ത്മീ​യ​ത​യി​ലേ​ക്ക്.
നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് മൂ​ന്ന് ദി​ന​രാ​ത്ര​ങ്ങ​ളി​ലാ​യി മു​ത്തി​യ​മ്മ​യ്ക്ക​രു​കി​ലെ​ത്തി അ​മ്മ​യെ വ​ണ​ങ്ങി പ്രാ​ര്‍​ഥി​ച്ച​ത്.
ഫാ. ​ജോ​സ് കോ​ട്ട​യി​ല്‍, ഫാ. ​മാ​ത്യു ക​വ​ളം​മാ​ക്ക​ല്‍, ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ അ​ട​പ്പ​ശേ​രി​ല്‍, ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ല്‍, ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.
കാ​ഞ്ഞി​ര​പ്പി​ള്ളി രൂ​പ​ത മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍​കി.
ആ​ര്‍​ച്ച്പ്രീ​സ്റ്റ് റ​വ.​ ഡോ. അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യെത്തു​ട​ര്‍​ന്നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തോ​ടെ​യാ​ണ് തി​രു​നാ​ൾ സ​മാ​പിച്ചത്.