പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 100 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Wednesday, February 1, 2023 10:26 PM IST
പൂ​ഞ്ഞാ​ർ: പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വൈ​ദ്യു​തി വി​ത​ര​ണ രം​ഗ​ത്ത് വ​ൻ മു​ന്നേ​റ്റം സാ​ധ്യ​മാ​കു​ന്ന വി​ധ​ത്തി​ൽ 100 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​വി​ഷ്ക​രി​ച്ച​താ​യി അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വൈ​ദ്യു​തി മേ​ഖ​ല​യി​ലെ സം​യു​ക്ത ന​വീ​ക​ര​ണ പ​ദ്ധ​തി​യാ​യ ആ​ർ ഡി ​എ​സ് എ​സ്( റീ​വാ​മ്പ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ സെ​ക്ട​ർ സ്കീം ) ​പ്രോ​ജ​ക്ട് പ്ര​കാ​ര​മാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ചി​ല​വ് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ സം​യു​ക്ത​മാ​യി വ​ഹി​ക്കും. ഇ​തി​​ന്‍റെ ഭാ​ഗ​മാ​യി പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 15 സ്ഥ​ല​ങ്ങ​ളി​ൽ പു​തു​താ​യി ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സ്ഥാ​പി​ക്കും.
കൂ​ടാ​തെ കാ​ല​പ്പ​ഴ​ക്കം മൂ​ലം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കു​റ​ഞ്ഞ അ​ഞ്ചു ട്രാ​ൻ​സ്ഫോ​മ​റു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കും. പു​തു​താ​യി 58 കി​ലോ​മീ​റ്റ​ർ 11 കെ ​വി ലൈ​ൻ വ​ലി​ക്കും. ഇ​തി​ൽ 40 കി​ലോ​മീ​റ്റ​ർ ക​വേ​ർ​ഡ് ക​ണ്ട​ക്ട​ർ സം​ര​ക്ഷ​ണ​ത്തോ​ട് കൂ​ടി​യ ലൈ​നാ​ണ് വ​ലി​ക്കു​ക. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തു​താ​യി എ​ബി​സി എ​ൽ​ടി ലൈ​നും വ​ലി​ക്കും. പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​തി​നോ​ട​കം ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ശീ​ല​നം, ഉ​പ​ഭോ​ക്താ​ക്ക​ൾ്ക് സ്മാ​ർ​ട്ട് മീ​റ്റ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ, ആ​ദി​വാ​സി കോ​ള​നി​ക​ളു​ടെ വൈ​ദ്യു​തീ​ക​ര​ണം തു​ട​ങ്ങി​യ​വ​യും ​പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും.