തീ​ക്കോ​യി ഫൊ​റോ​ന​പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Wednesday, February 1, 2023 10:26 PM IST
തീ​ക്കോ​യി: തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ശു​ദ്ധീ​ക​ര​ണ​ത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. രാ​വി​ലെ 5.45നും 6.15​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം അ​ഞ്ചി​നു കൊ​ടി​യേ​റ്റ്-​വി​കാ​രി റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി. തു​ട​ര്‍​ന്നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം.
നാ​ലി​നു രാ​വി​ലെ 5.45നും 6.15​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. വൈ​കു​ന്നേ​രം അ​ഞ്ചി​നു സു​റി​യാ​നി കു​ര്‍​ബാ​ന. 6.30നു ​പ്ര​ദ​ക്ഷി​ണം, സ​ന്ദേ​ശം. അ​ഞ്ചി​നു രാ​വി​ലെ 5.30നും 7.15​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 4.15ന് ​തി​രു​നാ​ള്‍ റാ​സ. 6.30നു ​പ്ര​ദ​ക്ഷി​ണം. സ​ന്ദേ​ശം. രാ​ത്രി 9.30ന് ​ഗാ​ന​മേ​ള.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും

പാ​ലാ: ധ​ന്യ​ന്‍ ക​ദ​ളി​ക്കാ​ട്ടി​ല്‍ മ​ത്താ​യി അ​ച്ച​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ല്‍ ഇ​ന്നു 11.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഫാ.​ മാ​ത്യു പ​ന്ത​ലാ​നി​ക്ക​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണം

പാ​ലാ: പാ​ലാ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വാ​ക്ക​ളെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന ല​ഹ​രി മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​സം​സ്‌​കാ​ര​വേ​ദി പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ലാ മു​ന്‍​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​രം വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ സാ​മൂ​ഹി​കവി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. പോ​ലീ​സ് അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. നി​യോ​ജ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ണ്‍ ജോ​സ​ഫി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സാ​ബു ഡി. ​മാ​ത്യു, പ്ര​ഫ. മാ​ത്യു ടി. ​തെ​ള്ളി​യി​ല്‍, പി.​ജെ. ആ​​ന്‍റ​ണി, ജെ​യ്‌​സ​ണ്‍ മാ​ത്യു മാ​ന്തോ​ട്ടം. പി.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.