സ്ലാ​ബു​ക​ള്‍ നീ​ക്കം ചെ​യ്തു
Wednesday, February 1, 2023 10:26 PM IST
പാ​ലാ: ഇ​ട​പ്പാ​ടി കു​ന്നേ​മു​റി​യി​ല്‍ ന​ട​പ്പാ​ത​യും റോ​ഡും കൈ​യേ​റി ഇ​ട്ടി​രു​ന്ന സ്ലാ​ബു​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ നീ​ക്കം ചെ​യ്തു. സ്‌​ളാ​ബു​ക​ള്‍ സ്ഥാ​പി​ച്ച​തു​മൂ​ല​മാ​ണ് ഒ​രു മ​നു​ഷ്യ ജീ​വ​ന്‍ പൊ​ലി​യാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാച്ചെ​ല​വും ന​ഷ്ട​പ​രി​ഹാ​ര​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രി​ല്‍നി​ന്നും ക​രാ​റു​കാ​ര​നി​ല്‍നി​ന്നും അ​ടി​യ​ന്തര​മാ​യി ഈ​ടാ​ക്കി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​തി​രെ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സ്താ​വി​ച്ചു. ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ്, സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, സാ​ബു ഏ​ബ്രഹാം, അ​നൂ​പ് ചെ​റി​യാ​ന്‍, ബി​നു പെ​രു​മ​ന, ബി​പി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.