ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: യോ​ഗം ചേ​ര്‍​ന്നു
Wednesday, February 1, 2023 10:26 PM IST
കോ​ട്ട​യം: ക​ട​പ്ലാ​മ​റ്റം, വെ​ളി​യ​ന്നൂ​ര്‍, എ​രു​മേ​ലി, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​ണാ​ധി​കാ​രി​ക​ളു​ടേ​യും ഉ​പ വ​ര​ണാ​ധി​കാ​രി​ക​ളു​ടേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പു ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ജി​യോ ടി. ​മ​നോ​ജി​​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട്രേ​റ്റി​ല്‍ ചേ​ര്‍​ന്നു.
ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ര്‍​ഡ്, വെ​ളി​യ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡ്, എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡ്, പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്‍​പ​താം വാ​ര്‍​ഡ് എ​ന്നി​ങ്ങ​നെ നാ​ലു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്(​വാ​ര്‍​ഡ്) 28ന് ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് ​നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ഴി​ഞ്ഞ 31 മു​ത​ല്‍ മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്നി​ട്ടു​ണ്ട്.
ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. ഒ​ന്‍​പ​താ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​ന​തീ​യ​തി. 10ന് ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന.
13 വ​രെ പ​ത്രി​ക പി​ന്‍​വ​ലി​ക്കാം. 28നാ​ണ് വോ​ട്ടെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ല്‍ മാ​ര്‍​ച്ച് ഒ​ന്നി​നും.