ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ വൈക്കവും ഉണ്ട്; പ്രയോജനപ്പെടുത്തുന്നില്ലെന്ന് ആക്ഷേപം
Friday, January 27, 2023 11:53 PM IST
ക​​ടു​​ത്തു​​രു​​ത്തി : ന്യൂ​​യോ​​ര്‍​ക്ക് ടൈം​​സ് തെ​​ര​​ഞ്ഞെ​​ടു​​ത്ത നി​​ര്‍​ബ​​ന്ധ​​മാ​​യി ക​​ണ്ടി​​രി​​ക്കേ​​ണ്ട ലോ​​ക​​ത്തെ 52 ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ വൈ​​ക്കം ഉ​​ള്‍​പ്പെ​​ട്ടെ​​ങ്കി​​ലും ആ​​വ​​ശ്യ​​ത്തി​​ന് അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ഈ ​​നേ​​ട്ടം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നാ​​വു​​ന്നി​​ല്ലെ​​ന്ന് ആ​​ക്ഷേ​​പം. ഏ​​റ്റു​​മാ​​നൂ​​ര്‍ - എ​​റ​​ണാ​​കു​​ളം സം​​സ്ഥാ​​ന പാ​​ത​​യ​​ല്ലാ​​തെ മ​​റ്റു പ്ര​​ധാ​​ന പാ​​ത​​ക​​ളൊ​​ന്നും​​ത​​ന്നെ​​യി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ യാ​​ത്രാ​​ക്ലേ​​ശം രൂ​​ക്ഷ​​മാ​​ണെ​​ന്ന​​താ​​ണ് പ്ര​​ധാ​​ന പ്ര​​ശ്‌​​നം.

വേ​​ണം കൂ​​ടു​​ത​​ല്‍ പാ​​ത​​ക​​ള്‍

വൈ​​ക്ക​​ത്തെ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​ന് ഏ​​റ്റ​​വും വ​​ലി​​യ സം​​ഭാ​​വ​​ന ന​​ല്‍​കേ​​ണ്ടി​​യി​​രു​​ന്ന​​താ​​ണ് വ​​ര്‍​ഷ​​ങ്ങ​​ള്‍ മു​​ന്നേ പ്ര​​ഖ്യാ​​പി​​ച്ച തു​​റ​​വൂ​​ര്‍ - പ​​മ്പ ഹൈ​​വേ. ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ തു​​റ​​വൂ​​രി​​ല്‍നി​​ന്ന് ആ​​രം​​ഭി​​ച്ചു നേ​​രേ​​ക​​ട​​വ് - മാ​​ക്കേ​​ക​​ട​​വ് - ഉ​​ദ​​യ​​നാ​​പു​​രം - വൈ​​ക്കം - കു​​റ​​വി​​ല​​ങ്ങാ​​ട് - പാ​​ലാ വ​​ഴി പ​​മ്പ വ​​രെ നീ​​ളു​​ന്ന ഈ ​​ഹൈ​​വേ യാ​​ഥാ​​ര്‍​ഥ്യ​​മാ​​യി​​രു​​ന്നെ​​ങ്കി​​ല്‍ കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും വ​​ലി​​യൊ​​രു പ​​രി​​ഹാ​​ര​​മാ​​കു​​മാ​​യി​​രു​​ന്നു.

വേ​​ണം കൂ​​ടു​​ത​​ല്‍
ബ​​സ് സ​​ര്‍​വീ​​സു​​ക​​ള്‍

വൈ​​ക്ക​​ത്തെ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ള്‍കൂ​​ടി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി കെ​​എ​​സ്ആ​​ര്‍​ടി​​സി കൂ​​ടു​​ത​​ല്‍ ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​ം ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. രാ​​ത്രി​​യാ​​യാ​​ല്‍ ഇ​​വി​​ടെ​​നി​​ന്നു പ​​ല മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കും ബ​​സ് സ​​ര്‍​വീ​​സ്്‍ ഇല്ല. മ​​റ്റി​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന് വൈ​​ക്ക​​ത്തേ​​ക്ക് എ​​ത്ത​​പ്പെ​​ടാ​​നും മാ​​ര്‍​ഗ​​മി​​ല്ല.

നി​​ല​​വി​​ല്‍ പാ​​ലാ - വൈ​​ക്കം, മു​​ണ്ട​​ക്ക​​യം - പാ​​ലാ ചെ​​യി​​ന്‍ സ​​ര്‍​വീ​​സു​​ക​​ള്‍ ന​​ട​​ത്തു​​ന്ന ബ​​സു​​ക​​ള്‍ യോ​​ജി​​പ്പി​​ച്ച് 20 മി​​നി​​ട്ട് ഇ​​ട​​വേ​​ള​​യില്‍ എ​​റ​​ണാ​​കു​​ളം - വൈ​​ക്കം - കു​​റ​​വി​​ല​​ങ്ങാ​​ട് - പാ​​ലാ - ഈ​​രാ​​റ്റു​​പ​​ട്ട/​​പൊ​​ന്‍​കു​​ന്നം - കാ​​ഞ്ഞി​​ര​​പ്പ​​ള്ളി - മു​​ണ്ട​​ക്ക​​യം - കു​​മ​​ളി റൂ​​ട്ടി​​ലും ഈ​​രാ​​റ്റു​​പേ​​ട്ട - വാ​​ഗ​​മ​​ണ്‍ - ക​​ട്ട​​പ്പ​​ന റൂ​​ട്ടി​​ലും സ​​ര്‍​വീ​​സ് ന​​ട​​ത്തു​​ക​​യാ​​ണെ​​ങ്കി​​ല്‍ ജി​​ല്ല​​യി​​ലെ ടൂ​​റി​​സം രം​​ഗ​​ത്ത് കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​ന് വ​​ഴി​​യൊ​​രു​​ക്കു​​മൊ​​ന്നു ക​​രു​​തു​​ന്നു.

ഇ​​തേ​​രീ​​തി​​യി​​ല്‍ ആ​​ല​​പ്പു​​ഴ​യിൽനി​​ന്നും ചേ​​ര്‍​ത്ത​​ല​​യി​​ല്‍നി​​ന്നും കൂ​​ടു​​ത​​ല്‍ ബ​​സു​​ക​​ള്‍ വൈ​​ക്കം വ​​ഴി ഇ​​തേ​റൂ​​ട്ടി​​ല്‍ സ​​ര്‍​വീ​​സ് ആ​​രം​​ഭി​​ച്ചാ​​ല്‍ നി​​ല​​വി​​ലു​​ള്ള ബ​​സു​​ക​​ള്‍ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി ത​​ന്നെ കെ​​എ​​സ്ആ​​ര്‍​ടി​​സി​​ക്ക് ഈ ​​സ​​ര്‍​വി​​സു​​ക​​ള്‍ ന​​ട​​ത്താ​​നാ​​വു​​മെ​​ന്നും പ​​റ​​യു​​ന്നു. എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നും വൈ​​ക്കം - കു​​മ​​ര​​കം വ​​ഴി കോ​​ട്ട​​യ​​ത്തി​​നും ആ​​ല​​പ്പു​​ഴ - ചേ​​ര്‍​ത്ത​​ല​​യി​​ല്‍നി​​ന്നും വൈ​​ക്കം - തൊ​​ടു​​പു​​ഴ വ​​ഴി മൂ​​ന്നാ​​ര്‍ ഭാ​​ഗ​​ത്തേ​​ക്കും കൂ​​ടു​​ത​​ല്‍ സ​​ര്‍​വീ​​സു​​ക​​ള്‍ ആ​​വ​​ശ്യ​​മാ​​ണ്.

കൂ​​ടു​​ത​​ല്‍ ട്രെ​​യി​​നു​​ക​​ള്‍​ക്ക്
സ്റ്റോ​​പ്പ് വേണം

വൈ​​ക്ക​​ത്തു​കൂ​​ടി റെ​​യി​​ല്‍​വേ ലൈ​​നി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ വൈ​​ക്ക​​ത്തി​​നാ​​യി അ​​നു​​വ​​ദി​​ച്ചി​ട്ടു​​ള്ള സ്റ്റേ​​ഷ​​നാ​​ണ് ആ​​പ്പാ​​ഞ്ചി​​റ​​യി​​ലെ വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍. നി​​ല​​വി​​ല്‍ കേ​​ര​​ള എ​​ക്‌​​സ്പ്ര​​സ് അ​​ട​​ക്കം പ​​തി​​നാ​​റോ​​ളം തീ​​വ​​ണ്ടി​​ക​​ള്‍ ഇ​​വി​​ടെ നി​​ര്‍​ത്തു​​ന്നു​​ണ്ട്. എ​​ന്നാ​​ല്‍ മ​​ല​​ബാ​​ര്‍ മേ​​ഖ​​ല​​യി​​ല്‍നി​​ന്നു​​ള്ള ഒ​​രു തീ​​വ​​ണ്ടി​​ക്ക് പോ​​ലും ഇ​​വി​​ടെ സ്റ്റോ​​പ്പി​​ല്ല. വൈ​​ക്കം, ക​​ടു​​ത്തു​​രു​​ത്തി, പാ​​ലാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ ജ​​ന​​ങ്ങ​​ള്‍​ക്കും ടൂ​​റി​​സം വി​​ക​​സ​​ന​​ത്തി​​നു​​മാ​​യി പ​​ര​​ശു​​റാം, വേ​​ണാ​​ട്, വ​​ഞ്ചി​​നാ​​ട്, മ​​ല​​ബാ​​ര്‍, മം​​ഗ​​ളൂ​​രു എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ള്‍​ക്ക് വൈ​​ക്കം റോ​​ഡി​​ല്‍ സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു​​ള്ള​​ത് ദീ​​ര്‍​ഘ​​നാ​​ളാ​​യു​​ള്ള ആ​​വ​​ശ്യ​​മാ​​ണ്. കൂ​​ടു​​ത​​ല്‍ ട്രെ​​യി​​നു​​ക​​ള്‍​ക്ക് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്കു​​ന്ന​​തി​​ലൂ​​ടെ തീ​​ര്‍​ഥാ​​ട​​ക​​രും വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ളു​​മ​​ട​​ക്ക​​മു​​ള്ള യാ​​ത്ര​​ക്കാ​​ര്‍​ക്ക് എ​​ളു​​പ്പ​​ത്തി​​ല്‍ വൈ​​ക്ക​​ത്തെ​​നാ​​വും.

അ​​മൃ​​ത് ഭാ​​ര​​ത് സ്റ്റേ​​ഷ​​നാ​​യി
ഉ​​യ​​ര്‍​ത്ത​​ണം

കോ​​ട്ട​​യം എ​​റ​​ണാ​​കു​​ളം മെ​​യി​​ന്‍ റോ​​ഡി​​നോ​​ട് ഏ​​റ്റ​​വും അ​​ടു​​ത്ത് സ്ഥി​​തി ചെ​​യ്യു​​ന്ന ഏ​​ക സ്റ്റേ​​ഷ​​നാ​​യ വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നെ വൈ​​ക്ക​​ത്തി​​ന്‍റെ ടൂ​​റി​​സം, തീ​​ര്‍​ഥാ​​ട​​ന പ്രാ​​ധാ​​ന്യം ക​​ണ​​ക്കി​​ലെ​​ടു​​ത്ത് കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​മൃ​​ത് ഭാ​​ര​​ത് സ്റ്റേ​​ഷ​​നാ​​ക്കി ഉ​​യ​​ര്‍​ത്തി കൂ​​ടു​​ത​​ല്‍ ട്രെ​​യി​​നു​​ക​​ള്‍​ക്ക് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നു​​ള്ള ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​ണ്.