ക​രാ​ട്ടെ മ​ത്സ​രം: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് കു​ര്യാ​ക്കോ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം
Friday, January 27, 2023 11:53 PM IST
ക​​ടു​​ത്തു​​രു​​ത്തി: ജ​​പ്പാ​​ന്‍ ഷോ​​ട്ടേ​​ക്കാ​​ന്‍ ക​​രാ​​ട്ടെ അ​​സോ​​സി​​യേ​​ഷ​​ന്‍ ഇ​​ന്ത്യ ന​​ട​​ത്തി​​യ സൗ​​ത്ത് സോ​​ണ്‍ ഇ​​ന്‍റ​ര്‍ ഡോ​​ജോ ക​​രാ​​ട്ടെ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് കു​​ര്യാ​​ക്കോ​​സ് പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ന് മി​​ക​​ച്ച വി​​ജ​​യം. പേ​​രൂ​​ര്‍ സെ​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ബ്ലി​​ക് സ്‌​​കൂ​​ളി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​സ്‌​​കെ​​പി​​എ​​സി​​ലെ 14 കു​​ട്ടി​​ക​​ള്‍ കു​​മി​​റ്റെ ഇ​​വ​​ന്‍റി​ല്‍ സ്വ​​ര്‍​ണ​​മെ​​ഡ​​ല്‍ നേ​​ടി. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ല്‍നി​​ന്നാ​​യി അ​​റു​​നൂ​​റോ​​ളം വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ 70 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു.
സ​​മാ​​പ​​ന​​യോ​​ഗ​​ത്തി​​ല്‍ ജെ​​എ​​സ്‌​​കെ​​എ കേ​​ര​​ള ചെ​​യ​​ര്‍​മാ​​ന്‍ ക​​രാ​​ട്ടേ വി​​ദ​​ഗ​​ദ്ധ​​ന്‍ റ​​വ. ഡോ. ​​ജോ​​ര്‍​ജ് വ​​ര്‍​ഗീ​​സ് ഞാ​​റ​​ക്കു​​ന്നേ​​ലി​​ല്‍നി​​ന്ന് കു​​ട്ടി​​ക​​ള്‍ മെ​​ഡ​​ലു​​ക​​ള്‍ ഏ​​റ്റു​​വാ​​ങ്ങി. വി​​ജ​​യി​​ക​​ളെ സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ റ​​വ. ഡോ. ​​ബി​​നോ ടോം ​​ജേ​​ക്ക​​ബ്, പ്രി​​ന്‍​സി​​പ്പ​​ല്‍ ഫാ. ​​ജോ​​ബി പ​​ന്നൂ​​റ​​യി​​ല്‍, ഏ​​ഷ്യ​​ന്‍ ക​​രാ​​ട്ടെ ഫെ​​ഡ​​റേ​​ഷ​​ന്‍ ജ​​ഡ്ജ് സെ​​ന്‍​സെ​​യ് വി​​നോ​​ദ് മാ​​ത്യു വ​​യ​​ലാ എ​​ന്നി​​വ​​ര്‍ അ​​ഭി​​ന​​ന്ദി​​ച്ചു.