കോട്ടയം അതിരൂപത അസംബ്ലി സമാപിച്ചു
Friday, January 27, 2023 11:17 PM IST
കോ​ട്ട​യം: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ നാ​ലാ​മ​ത് അ​സം​ബ്ലി സ​മാ​പി​ച്ചു. കോ​ത​ന​ല്ലൂ​ര്‍ തൂ​വാ​നീ​സ പ്രാ​ര്‍ഥ​നാ​ല​യ​ത്തി​ല്‍ 24 മു​ത​ല്‍ 26 വ​രെ​യാ​ണ് അ​സം​ബ്ലി ന​ട​ന്ന​ത്. റോ​മി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡി​ന്‍റെ വി​ഷ​യ​വു​മാ​യി ബ​ന്ധി​പ്പി​ച്ച് സി​ന​ഡാ​ത്മ​ക അ​തി​രൂ​പ​ത: കൂ​ട്ടാ​യ്മ, പ​ങ്കാ​ളി​ത്തം, പ്രേ​ഷി​ത പ്ര​വ​ര്‍ത്ത​നം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു ച​ർ​ച്ച​ക​ൾ.
ഡോ.​മാ​ത്യു കൊ​ച്ചാ​ദം​പ​ള്ളി, ഡോ. ​ജോ​ര്‍ജ് ക​റു​ക​പ്പ​റ​മ്പി​ല്‍, ഡോ.​തോ​മ​സ് പു​തി​യ​കു​ന്നേ​ല്‍, മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ല്‍ എ​ന്നി​വ​ര്‍ ക്ലാ​സ്സു​ക​ള്‍ക്കും ച​ര്‍ച്ച​ക​ള്‍ക്കും നേ​തൃ​ത്വം ന​ല്‍കി. ആ​ര്‍ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് സ​മാ​പ​ന സ​ന്ദേ​ശം ന​ല്‍കി.
ദൈ​വ​ദാ​സ​ന്‍ മാ​ര്‍ മാ​ക്കി​ലി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ഇ​ട​യ്ക്കാ​ട്ട് സെ​ന്‍റ് ജോ​ര്‍ജ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ല്‍ മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ ന​ട​ന്ന വി​ശു​ദ്ധ ബ​ലി​യി​ല്‍ അ​സം​ബ്ലി​യി​ല്‍ സം​ബ​ന്ധി​ച്ച​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​ഹാ​യ മെ​ത്ര​ന്മാ​രാ​യ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ല്‍, ഗീ​വ​ര്‍ഗീ​സ് മാ​ര്‍ അ​പ്രം, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട് ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ല്‍ എ​ന്നി​വ​ര്‍ സ​ഹ കാ​ര്‍മി​ക​രാ​യി​രു​ന്നു.
അ​തി​രൂ​പ​ത​യി​ലെ മെ​ത്രാ​ന്മാ​രും വൈ​ദി​ക സ​മ​ര്‍പ്പി​ത അ​ല്മാ​യ പ്ര​തി​നി​ധി​ക​ളു​മു​ള്‍പ്പ​ടെ 136 പേ​രാ​ണ് അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.