റ​​ബ​​ര്‍ വി​​പ​​ണി​​യു​​ടെ ത​​ക​​ര്‍​ച്ച​​യ്ക്കു പി​​ന്നി​​ല്‍ റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ ക​​ര്‍​ഷ​​ക​​വി​​രു​​ദ്ധ സ​​മീ​​പ​​നം: അ​​ഡ്വ.​​ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍
Friday, January 27, 2023 11:17 PM IST
കോ​​ട്ട​​യം: റ​​ബ​​റി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര​​വി​​ല കു​​തി​​ച്ചു​​യ​​ര്‍​ന്നി​​ട്ടും ആ​​ഭ്യ​​ന്ത​​ര​​വി​​പ​​ണി ത​​ക​​ര്‍​ച്ച നേ​​രി​​ടു​​ന്ന​​തി​​ന്‍റെ പി​​ന്നി​​ല്‍ കേ​​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ​​യും റ​​ബ​​ര്‍ ബോ​​ര്‍​ഡി​​ന്‍റെ​​യും ക​​ര്‍​ഷ​​ക​​വി​​രു​​ദ്ധ നി​​ഷ്‌​​ക്രി​​യ സ​​മീ​​പ​​ന​​മാ​​ണെ​​ന്നും വ്യ​​വ​​സാ​​യി​​ക​​ളെ സം​​ര​​ക്ഷി​​ക്കാ​​ന്‍ ക​​ര്‍​ഷ​​ക​​നെ കു​​രു​​തി​​കൊ​​ടു​​ക്കു​​ന്ന ക്രൂ​​ര​​ത ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ങ്ങ​​ള്‍ തു​​ട​​രു​​ന്ന കാ​​ല​​ത്തോ​​ളം റ​​ബ​​ര്‍ ക​​ര്‍​ഷ​​ക​​ന് നീ​​തി ല​​ഭി​​ക്കി​​ല്ലെ​​ന്നും ഇ​​ന്‍​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ല്‍ ഷെ​​വ. അ​​ഡ്വ. വി.​​സി സെ​​ബാ​​സ്റ്റ്യ​​ന്‍.
റ​​ബ​​റി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര​​വി​​ല ഉ​​യ​​ര്‍​ന്നു​​നി​​ല്‍​ക്കു​​മ്പോ​​ള്‍ ഇ​​റ​​ക്കു​​മ​​തി ആ​​ദാ​​യ​​ക​​ര​​മ​​ല്ല. ഇ​​തി​​ന്‍റെ മ​​റ​​വി​​ല്‍ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി ത​​ക​​ര്‍​ത്ത് സം​​ഭ​​ര​​ണം ന​​ട​​ത്തു​​ക​​യെ​​ന്ന ത​​ന്ത്ര​​മാ​​ണ് വ്യ​​വ​​സാ​​യി​​ക​​ള്‍ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്.
ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ല്‍ യാ​​തൊ​​രു ഇ​​ട​​പെ​​ട​​ലും ന​​ട​​ത്താ​​തെ റ​​ബ​​ര്‍​ബോ​​ര്‍​ഡ് വ്യ​​വ​​സാ​​യി​​ക​​ള്‍​ക്ക് ഒ​​ത്താ​​ശ ചെ​​യ്യു​​ന്നു. റ​​ബ​​ര്‍ ബോ​​ര്‍​ഡ് പ്ര​​ഖ്യാ​​പി​​ക്കു​​ന്ന വി​​പ​​ണി​​വി​​ല വ്യ​​വ​​സാ​​യി​​ക​​ളു​​ടെ താ​​ല്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​വാ​​ന്‍ മാ​​ത്ര​​മാ​​ണെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍ തി​​രി​​ച്ച​​റി​​യ​​ണം. റ​​ബ​​ര്‍ വി​​പ​​ണി​​യെ കാ​​ല​​ങ്ങ​​ളാ​​യി നി​​യ​​ന്ത്രി​​ക്കു​​ന്ന വ്യ​​വ​​സാ​​യി​​ക​​ളു​​ടെ റ​​ബ​​ര്‍ സ്റ്റാ​​മ്പാ​​യി വാ​​ണി​​ജ്യ​​മ​​ന്ത്രാ​​ല​​യ​​വും റ​​ബ​​ര്‍ ബോ​​ര്‍​ഡും അ​​ധഃ​​പ​​തി​​ച്ചി​​രി​​ക്കു​​ന്നു.
ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്ട്രീ​​യ നേ​​തൃ​​ത്വ​​ങ്ങ​​ളും ക​​ര്‍​ഷ​​ക​​രെ വി​​ഡ്ഢി​​ക​​ളാ​​ക്കാ​​ന്‍ ന​​ട​​ത്തു​​ന്ന ച​​ട്ട​​പ്പ​​ടി സ​​മ​​ര​​ങ്ങ​​ളി​​ല്‍ വി​​ശ്വാ​​സ​​മി​​ല്ലെ​​ന്നും കേ​​ന്ദ്ര വാ​​ണി​​ജ്യ മ​​ന്ത്രാ​​ല​​യം അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ള്‍ ന​​ട​​ത്ത​​ണ​​മെ​​ന്നും വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.