വാ​​രി​​യ​​ൻ​​കു​​ന്ന​​ത്ത് കു​​ഞ്ഞ​​ഹ​​മ്മ​​ദ് ഹാ​​ജി​​യെ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​യാ​​ക്കാ​​ൻ ശ്ര​​മം: ഡോ. ​​സി.​​ഐ. ഐ​​സ​​ക്
Friday, January 27, 2023 11:17 PM IST
കോ​​ട്ട​​യം: വാ​​രി​​യ​​ൻ​​കു​​ന്ന​​ത്ത് കു​​ഞ്ഞ​​ഹ​​മ്മ​​ദ് ഹാ​​ജി​​യെ സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​സേ​​നാ​​നി​​യാ​​ക്കാ​​ൻ കേ​​ര​​ള​​ത്തി​​ലെ ചി​​ല​​ർ ബോ​​ധ​​പൂ​​ർ​​വം ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് പ​​ദ്മ​​ശ്രീ ജേ​​താ​​വ് ഡോ. ​​സി.​​ഐ. ഐ​​സ​​ക്. കോ​​ട്ട​​യം പ്ര​​സ് ക്ല​​ബി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് സം​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
മ​​ല​​ബാ​​ർ ക​​ലാ​​പ​​കാ​​രി​​ക​​ളെ സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര സേ​​നാ​​നി പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ​​ത് ച​​രി​​ത്ര വ​​സ്തു​​ത​​ക​​ളു​​ടെ​​യും തെ​​ളി​​വു​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ്. അ​​ധ്യാ​​പ​​ന കാ​​ല​​ത്ത് ത​​ന്‍റെ രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ടു​​മൂ​​ലം വി​​വേ​​ച​​നം നേ​​രി​​ട്ടി​​ട്ടു​​ണ്ട്.
എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന രാ​​ഷ്ട്രീ​​യ​​മാ​​ണ് ത​​ന്‍റേ​​ത്. ആ​​ർ​​എ​​സ്എ​​സ് ഒ​​രു മ​​ത​​ത്തി​​നും എ​​തി​​ര​​ല്ലെ​​ന്ന​​തി​​ന്‍റെ വ​​ലി​​യ തെ​​ളി​​വാ​​ണ് ത​​ന്‍റെ ജീ​​വി​​തം. ക്രി​​സ്തു​​മ​​ത വി​​ശ്വാ​​സി​​യാ​​യ ത​​ന്‍റെ ക​​ഴി​​വ് ക​​ണ്ടെ​​ത്തി ഒ​​പ്പം നി​​ന്ന​​ത് ആ​​ർ​​എ​​സ്എ​​സാ​​ണ്. പു​​ന്ന​​പ്ര-​​വ​​യ​​ലാ​​ർ സ​​മ​​ര​​ത്തി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​ർ മാ​​ത്ര​​മാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. നേ​​താ​​ക്ക​​ൾ സം​​ഭ​​വ​​സ​​മ​​യ​​ത്ത് ഇ​​ല്ലാ​​തി​​രു​​ന്ന​​ത് പ​​ഠ​​ന​​വി​​ഷ​​യ​​മാ​​ണ്. നി​​സ​​ഹാ​​യ​​ക​​ന്‍റെ ഊ​​ന്നു​​വ​​ടി​​യാ​​ണ് വി​​ശ്വാ​​സ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
ബി​​ബി​​സി ഡോ​​ക്യു​​മെ​​ന്‍റ​​റി​​ക്കു പി​​ന്നി​​ൽ സ​​ങ്കു​​ചി​​ത രാ​​ഷ്‌​​ട്രീ​​യ താ​​ത്പ​​ര്യ​​മു​​ണ്ട്. ഡോ​​ക്യു​​മെ​​ന്‍റ​​റി ചെ​​യ്യാ​​ൻ അ​​വ​​രു​​ടെ രാ​​ജ്യ​​ത്ത് നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ളു​​ണ്ടാ​​യി​​രി​​ക്കെ ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര വി​​ഷ​​യ​​ത്തി​​ൽ പ്ര​​ശ്ന​​മു​​ണ്ടാ​​ക്കാ​​നാ​​ണ് ശ്ര​​മം. ഡോ​​ക്യു​​മെ​​ന്‍റ​​റി പ്ര​​ദ​​ർ​​ശ​​നം സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ നി​​രോ​​ധി​​ച്ച​​ത് ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്നം മു​​ന്നി​​ൽ​​ക്ക​​ണ്ടാ​​ണ്. ഡോ​​ക്യു​​മെ​​ന്‍റ​​റി ക​​ണ്ട​​തു​​കൊ​​ണ്ട് ആ​​രും മോ​​ദി വി​​രു​​ദ്ധ​​രാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.