എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹെ​ൽ​ത്ത് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Friday, January 27, 2023 10:25 PM IST
കൂ​രാ​ലി: എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഹെ​ൽ​ത്ത് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു. ഇ​വി​ടെ​യെ​ത്തു​ന്ന ആ​ർ​ക്കും പ്ര​മേ​ഹ, ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന​ക​ൾ സൗ​ജ​ന്യ​മാ​യി ന​ട​ത്താം. ആ​ശ വ​ർ​ക്ക​ർ​മാ​ർ ഡെ​സ്‌​കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും ചാ​യ​യും ചെ​റു​ക​ടി​യും ന​ൽ​കി വ​ന്നി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ കോ​ഫി വൈ​ൻ​ഡിം​ഗ് മെ​ഷീ​നും സ്ഥാ​പി​ച്ചു. പ​രി​ശോ​ധ​ന​യ്ക്കും കാ​പ്പി​ക്കും ല​ഘു​ഭ​ക്ഷ​ണ​ത്തി​നും ചെ​ല​വാ​കു​ന്ന തു​ക പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ർ​ന്നു ന​ൽ​കും.
ര​ണ്ടു പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ ബു​ധ​നാ​ഴ്ച​യും പൈ​ക സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ എ​ൻ​എ​സ്ഡി ക്ലി​നി​ക്കും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ൽ​വി വി​ത്സ​ൺ, അം​ഗ​ങ്ങ​ളാ​യ അ​ഖി​ൽ അ​പ്പു​ക്കു​ട്ട​ൻ, സൂ​ര്യാ​മോ​ൾ, മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ആ​ശാ​മോ​ൾ, ദീ​പ ശ്രീ​ജേ​ഷ്, യ​മു​ന പ്ര​സാ​ദ്, സി​നി​മോ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​ബി കെ. ​ജോ​സ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജെ​യ്‌​സി എം. ​ക​ട്ട​പ്പു​റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.