രാ​ത്രി ആ​രാ​ധ​ന
Friday, January 27, 2023 10:17 PM IST
ഭ​ര​ണ​ങ്ങാ​നം: പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു ഭ​ര​ണ​ങ്ങാ​നം വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സ തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ല്‍ രാ​ത്രി ആ​രാ​ധ​ന ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ആ​റി​ന് ജ​പ​മാ​ല പ്ര​ദി​ക്ഷ​ണം. രാ​ത്രി ആ​രാ​ധ​ന ശു​ശ്രൂ​ഷ​ക​ള്‍ 7.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടെ സ​മാ​പി​ക്കും.
ബ്ര​ദ​ര്‍ രാ​ജ​ന്‍ കാ​ഞ്ചി​യാ​ര്‍ വ​ച​ന​പ്ര​ഘോ​ഷ​ണ​വും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ന​യി​ക്കും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, രൂ​പ​ത ക​രി​സ്മാ​റ്റി​ക് ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ശു​ശ്രൂ​ഷ​ക​ള്‍ പാ​ലാ രൂ​പ​ത ഒ​ഫീ​ഷ്യ​ല്‍, സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ഷ്‌​റൈ​ന്‍ എ​ന്നീ യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലും ലൈ​വ് ല​ഭ്യ​മാ​ണ്.

സ്‌​കൂ​ള്‍ വാ​ര്‍​ഷി​കം

ക​ട​നാ​ട്: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും സ​ര്‍​വീ​സി​ല്‍​നി​ന്നു വി​ര​മി​ക്കു​ന്ന കാ​യി​കാ​ധ്യാ​പി​ക സോ​ണി​യ ആ​ന്‍റ​ണി​യു​ടെ യാ​ത്രാ​സ​മ്മേ​ള​ന​വും ഇ​ന്നു പ​ത്തി​ന് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ അ​ര​ഞ്ഞാ​ണി​പു​ത്ത​ന്‍​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ സ​ജി തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ രാ​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​കെ. ബി​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് സി​ബി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.