ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​നു സ​മീ​പം കാ​ർ ക​ത്തി ന​ശി​ച്ചു
Friday, January 27, 2023 10:17 PM IST
ത​ല​നാ​ട്: ഇ​ല്ലി​ക്ക​ൽ​ക്ക​ല്ലി​ൽ എ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. വ​രാ​പ്പു​ഴ സ്വ​ദേ​ശി ശാ​ലി​ന അ​നീ​ഷി​ന്‍റെ നി​സാ​ൻ ടെ​റാ​നോ വാ​ഹ​ന​മാ​ണ് തീ ​പി​ടി​ച്ചു ന​ശി​ച്ച​ത്. വാ​ഹ​ന​ത്തി​ൽ അ​ഞ്ചു പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
ക​യ​റ്റം ക​യ​റി വ​രു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്നു പെ​ട്ടെ​ന്ന് പു​ക ഉ​യ​രു​ക​യാ​യി​രു​ന്നു. പു​ക വ​രു​ന്ന​തു​ക​ണ്ട് ആ​ളു​ക​ൾ പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ വാ​ഹ​ന​ത്തി​ൽ തീ ​പ​ട​ർ​ന്നു. ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നു ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. 4.9 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കാ​റി​ൽ​നി​ന്നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്കും തീ ​പ​ട​ർ​ന്നെ​ങ്കി​ലും ഫ​യ​ർ​ഫോ​ഴ്സ് തീ ​അ​ണ​ച്ചു.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജോ​ണി​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ജോ​സ് രാ​ജ്, അ​ജി​ത്ത് കു​മാ​ർ, ആ​ന​ന്ദ് രാ​ജു, വി​ജേ​ഷ് കു​മാ​ർ, വി​ഷ്ണു, ജോ​ബി​ൻ മാ​ത്യു, മ​നീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു.