ചങ്ങനാശേരി: നഗരസഭയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തിന് ചുവട്- 2023 അയല്‍ക്കൂട്ട സംഗമം നടത്തും. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചതിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 37 വാര്‍ഡുകളിലായാണ് അയല്‍ക്കൂട്ട സംഗമം പരിപാടി നടത്തുന്നത്. അയല്‍ക്കൂട്ട അംഗങ്ങളോടൊപ്പം കുടുംബാംഗങ്ങളും അയല്‍ക്കൂട്ട പരിധിയിലെ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ബാലസഭാ അംഗങ്ങള്‍, വയോജന അയല്‍ക്കൂട്ട അംഗങ്ങള്‍, ജനപ്രതിനിധികള്‍, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം അയല്‍ക്കൂട്ട സംഗമത്തില്‍ പങ്കെടുക്കും. കുടുംബശ്രീയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, ഡയറക്ടര്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും.
സംഗമത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ്, വൈസ് ചെയര്മാന് ബെന്നി ജോസഫ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ കെ.എം.നജിയ, ബീന ജോബി, എല്‍സമ്മ ജോബ്, അഡ്വ.മധുരാജ്, കുഞ്ഞുമോള്‍ സാബു, നഗരസഭാ സെക്രട്ടറി സജി.എല്‍.എസ്, കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍, മറ്റു പ്രമുഖരായ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.