ഗ​വേ​ഷ​ക സം​ഗ​മ​വും പ്ര​ഫ. ഉ​ല​ഹ​ന്ന​ന്‍ മാ​പ്പി​ള ഗ​വേ​ഷ​ണ​ പു​ര​സ്‌​കാ​ര​വും
Thursday, January 26, 2023 12:07 AM IST
ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജ് മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഗ​വേ​ഷ​ക​സം​ഗ​മം ഫെ​ബ്രു​വ​രി 15ന് ​ന​ട​ക്കും. കേ​ര​ള​ച​രി​ത്രം, സം​സ്‌​കാ​രം, ഭാ​ഷ, സാ​ഹി​ത്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ന​വീ​ന​വും മൗ​ലി​ക​വും ഗ​വേ​ഷ​ണ​രീ​തി​ശാ​സ്ത്രം അ​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന​തു​മാ​യ പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ഗ​വേ​ഷ​ക​സം​ഗ​മ​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​ബ​ന്ധ​ങ്ങ​ളി​ല്‍നി​ന്ന് വി​ദ​ഗ്ദ്ധ​സ​മി​തി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​ന് 10000 രൂ​പാ കാ​ഷ് അ​വാ​ര്‍ഡും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പ്ര​ഫ. ഉ​ല​ഹ​ന്ന​ന്‍മാ​പ്പി​ള ഗ​വേ​ഷ​ണ​പു​ര​സ്‌​കാ​രം ന​ല്‍കും.
സ​ര്‍വ​ക​ലാ​ശാ​ലാ​ത​ല​ത്തി​ല്‍ ര​ജി​സ്റ്റ​ര്‍ചെ​യ്ത് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​വ​ര്‍ക്ക് പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാം. പ്ര​ബ​ന്ധാ​വ​താ​ര​ക​ര്‍ക്ക് സാ​ക്ഷ്യ​പ​ത്രം ന​ല്‍കു​ക​യും മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ള്‍ പു​സ്ത​ക​രൂ​പ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള ഗ​വേ​ഷ​ക​ര്‍ പ്ര​ബ​ന്ധ​സം​ഗ്ര​ഹം അ​യ​ച്ചു ത​രേ​ണ്ട​താ​ണ്. പ്ര​ബ​ന്ധ​സം​ഗ്ര​ഹം ല​ഭി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജ​നു​വ​രി 29
യു​ണി​ക്കോ​ഡി​ല്‍ 12 സൈ​സി​ല്‍ 100 വാ​ക്കി​ല്‍ ക​വി​യാ​ത്ത പ്ര​ബ​ന്ധ സം​ഗ്ര​ഹ​ത്തി​ല്‍ ഗ്ര​ന്ഥ​സൂ​ചി ഉ​ള്‍പ്പെ​ടു​ത്ത​ണം. ​കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ബ​ന്ധ​പ്പെ​ടു​ക 9895521444, 9744711032.