മു​റ്റ​ത്തൊ​രു മീ​ന്‍തോ​ട്ടം പ​ദ്ധ​തി​യു​മാ​യി ക​ല്ല​റ പ​ഞ്ചാ​യ​ത്ത്
Thursday, January 26, 2023 12:02 AM IST
ക​ല്ല​റ: മു​റ്റ​ത്തൊ​രു മീ​ന്‍തോ​ട്ടം പ​ദ്ധ​തി ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്നു. നി​ല​വി​ല്‍ ആ​റ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. വീ​ടി​നു മു​ന്നി​ല്‍ ത​യാ​റാ​ക്കു​ന്ന ചെ​റി​യ കു​ള​ത്തി​ല്‍ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ച് അ​വ​യെ വ​ള​ര്‍ത്തി മ​ത്സ്യോ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​ന്ന​താ​ണ് മു​റ്റ​ത്തൊ​രു മീ​ന്‍തോ​ട്ടം പ​ദ്ധ​തി.
ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ​യും കേ​ര​ള ജ​ല​കൃ​ഷി വി​ക​സ​ന ഏ​ജ​ന്‍സി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്ന് കു​ളം നി​ര്‍മി​ക്കാ​ന്‍ 8,000 രൂ​പ വീ​തം ന​ല്‍കും. അ​ര സെ​ന്‍റിലാ​ണ് കു​ളം ത​യാ​റാ​ക്കേ​ണ്ട​ത്. പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷി​ച്ച​വ​രി​ല്‍നി​ന്ന് പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​ടു​ത്ത ക​ര്‍ഷ​ക​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ല്‍കും.