വൈ​ക്ക​ത്ത് ബി​ജെ​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; മൂ​ന്ന് ബി​ജെ​പിക്കാർക്കും എ​സ്ഐ​ക്കും പ​രി​ക്ക്
Thursday, January 26, 2023 12:02 AM IST
വൈ​ക്കം: വൈ​ക്ക​ത്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സു​മാ​യി സം​ഘ​ർ​ഷം. ഡി​വൈ​എ​ഫ്ഐ വൈ​ക്കം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ബി​സി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന വൈ​ക്കം ബോ​ട്ട് ജെ​ട്ടി​യി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ ഉ​ന്തും​ത​ള്ളു​മു​ണ്ടാ​യ​ത്.
സം​ഘ​ർ​ഷ​ത്തി​ൽ ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വി​നൂ​ബ് വി​ശ്വം, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ലേ​ഖ അ​ശോ​ക​ൻ , ബി​ജെ​പി വൈ​ക്കം ടൗ​ൺ പ്ര​സി​ഡ​ന്‍റ് പ്രി​യ ഗി​രീ​ഷ്, എ​സ് ഐ ​സ​ത്യ​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. കൈ​മു​ട്ടി​ന് പ​രി​ക്കേ​റ്റ എ​സ്ഐ സ​ത്യ​നെ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്ക് സ​മീ​പ​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. ഇ​വി​ടേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ ഇ​രു വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു സ​മീ​പം പോ​ലീ​സ് വാ​ഹ​നം റോ​ഡി​ന് കു​റു​കെ​യി​ട്ട് വ​ൻ പോ​ലീ​സ് സം​ഘം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ത​ട​യു​ക​യാ​യി​രു​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം സം​ഘ​ർ​ഷം നീ​ണ്ടു.​പോ​ലീ​സി​ന്റെ ക്ഷ​മാ​പൂ​ർ​വ​മാ​യ ഇ​ട​പെ​ടീ​ലാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വു​വ​രു​ത്തി​യ​ത്. വൈ​ക്കം എ ​എ​സ് പി ​ന​കു​ൽ രാ​ജേ​ന്ദ്രേ ദേ​ശ്മു​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 ഓ​ളം സേ​നാം​ഗ​ങ്ങ​ളാ​ണ് സം​ഘ​ർ​ഷ​മൊ​ഴി​വാ​ക്കാ​ൻ നി​ല​യു​റ​പ്പി​ച്ച​ത്.