ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി
Wednesday, January 25, 2023 11:30 PM IST
അ​ക​ല​ക്കു​ന്നം : സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യ അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ മ​ണ​ല്‍ കാ​വും​പ​ടി തോ​ട്ടു​പാ​ടം പാ​ട​ശേ​ഖ​ര​ത്തി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ന്‍സി ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​മ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ബ് മി​ഷ​ന്‍ ഓ​ണ്‍ അ​ഗ്രി​ക്ക​ള്‍ച്ച​റ​ല്‍ മെ​ക്ക​നൈ​സേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് യ​ന്ത്ര​വ​ത്കൃ​ത ആ​കാ​ശ മ​രു​ന്ന് ത​ളി ന​ട​ത്തി​യ​ത്.

മ​ങ്കൊ​മ്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും കെ​എ​യു മ​ള്‍ട്ടി മി​ക്‌​സ് സ​മ്പൂ​ര്‍ണ എ​ന്ന സൂ​ക്ഷ്മ മൂ​ല​ക മി​ശ്രി​തം എ​ത്തി​ച്ചാ​ണ് ഏ​രി​യ​ല്‍ സ്‌​പ്രേ ന​ട​ത്തി​യ​ത് .കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നി​യ​ര്‍ സു​മേ​ഷ് കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ന്‍ജി​നി​യ​ര്‍ വി​നി​യ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബെ​ന്നി വ​ട​ക്കേ​ടം, സി​ന്ധു അ​നി​ല്‍ കു​മാ​ര്‍, ശ്രീ​ല​ത ജ​യ​ന്‍, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ​ന​ച്ചി​ക്കാ​ട്: ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പാ​ട​ശേ​ഖ​ര​ത്തി​ല്‍ രാ​സ​സം​യു​ക്ത​ങ്ങ​ള്‍ ത​ളി​ച്ചു പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത്. 11-ാം വാ​ര്‍ഡി​ലെ പാ​തി​യാ​പ​ള്ളി​ക്ക​ട​വ് തൊ​ണ്ണൂ​റാം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് 20 ഏ​ക്ക​ര്‍ നെ​ല്‍കൃ​ഷി​യി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നൂ​ത​ന​കൃ​ഷി രീ​തി പ​രീ​ക്ഷി​ച്ച​ത്.

അ​ഗ്രി​ക​ള്‍ച്ച​ര്‍ ടെ​ക്‌​നോ​ള​ജി മാ​നേ​ജ്‌​മെ​ന്‍റ് ഏ​ജ​ന്‍സി(​ആ​ത്മ) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഡ്രോ​ണ്‍ ഉ​പ​യോ​ഗം. സ​മ്പൂ​ര്‍ണ്ണ കെ​എ​യു മ​ള്‍ട്ടി​ന്യൂ​ട്രി​യ​ന്‍സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ളാ​ണു ത​ളി​ച്ച​ത്. മ​ഗ്‌​നീ​ഷ്യം, സ​ള്‍ഫ​ര്‍, ബോ​റോ​ണ്‍, സി​ങ്ക്, കോ​പ്പ​ര്‍, അ​യ​ണ്‍, മാം​ഗ​നീ​സ്, മോ​ളി​ബി​ഡി​നം എ​ന്നീ സൂ​ക്ഷ്മ മൂ​ല​ക​ങ്ങ​ള്‍ അ​ട​ങ്ങി​യ​താ​ണ് സ​മ്പൂ​ര്‍ണ്ണ. പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നെ​ല്‍വ​യ​ലി​ല്‍ മൂ​ല​ക​ങ്ങ​ള്‍ ത​ളി​ക്കു​ന്ന​ത്. പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി മാ​മ്മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ട്ട​യം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ വി.​ജെ. ക​വി​ത, പ​ന​ച്ചി​ക്കാ​ട് കൃ​ഷി ഓ​ഫീ​സ​ര്‍ ശി​ല്പ ബാ​ല​ച​ന്ദ്ര​ന്‍, ക​ര്‍ഷ​ക​ര്‍, ആ​ത്മ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.