അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മം - 2023 ഇ​ന്ന്
Wednesday, January 25, 2023 11:30 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​താ വി​ശ്വാ​സ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​താ​ധ്യാ​പ​ക നേ​തൃ​സം​ഗ​മം ഇ​ന്ന് രാ​വി​ലെ 9.30ന് ​അ​തി​രൂ​പ​താ കേ​ന്ദ്ര​ത്തി​ലെ മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​ല്‍ 50, 25 വ​ര്‍ഷ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ അ​ധ്യാ​പ​ക​രെ​യും സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​ഭാ​പ്ര​തി​ഭാ ശി​ല്പ​ശാ​ല​യി​ല്‍ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളെ​യും ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​വാ​ര്‍ഡ് ന​ല്‍കി ആ​ദ​രി​ക്കും.
അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​അ​ല​ക്‌​സ് ജോ​ര്‍ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ര്‍, എ​സി​സി, സി​ആ​ര്‍ടി അം​ഗ​ങ്ങ​ള്‍, എ​ല്ലാ സ​ണ്‍ഡേ​സ്‌​കൂ​ളി​ലെ​യും ഹെ​ഡ്മാ​സ്റ്റ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഫാ. ​ജോ​സ​ഫ് പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​സ​ഫ് ഈ​റ്റോ​ലി​ല്‍, ബി​നു തോ​മ​സ്, ബെ​ര്‍ണി ജോ​ണ്‍, ബി​ന്ദു ത​ട്ടാ​ര​ടി​യി​ല്‍, സി​സ്റ്റ​ര്‍ ഗൊ​രേ​ത്തി എ​സ്എ​ബി​എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.