വെ​ടി​ക്കെ​ട്ടു കാ​ണാ​ൻ ജ​നം ഒ​ഴു​കി​യെ​ത്തി
Wednesday, January 25, 2023 11:30 PM IST
അ​തി​ര​മ്പു​ഴ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന അ​തി​ര​മ്പു​ഴ വെ​ടി​ക്കെ​ട്ട് കാ​ണാ​ൻ അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​ത്തി​ര​ക്ക്. വൈ​കു​ന്നേ​രം ന​ട​ന്ന തി​രു​നാ​ൾ പ്ര​ര​ദ​ക്ഷി​ണ​ത്തി​ലും ഇ​ത്ത​വ​ണ തി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു. പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ജ​നം ഒ​ഴു​കി​യെ​ത്തി.
കോ​വി​ഡി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം വെ​ടി​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന​തും ഈ ​വ​ർ​ഷ​ത്തെ ജ​ന​ത്തി​ര​ക്കി​ന് കാ​ര​ണ​മാ​യി. പ​ല​പ്പോ​ഴും അ​തി​ര​മ്പു​ഴ മു​ത​ൽ ഏ​റ്റു​മാ​നൂ​ർ ടൗ​ണി​ന​പ്പു​റം വ​രെ​യും മാ​ന്നാ​ന​വും അ​മ​ല​ഗി​രി​യും വ​രെ​യും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ണ്ടു. 9.30ന് ​വെ​ടി​ക്കെ​ട്ട് അ​വ​സാ​നി​ക്കാ​റാ​കു​മ്പോ​ഴും കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ആ​ളു​ക​ൾ വ​ന്നു​കൊ​ണ്ടി​രു​ന്നു.
വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നാ​കാ​തെ പോ​ലീ​സും വ​ല​ഞ്ഞു. ഒ​മ്പ​തു മ​ണി​യോ​ടെ ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്നും അ​തി​ര​മ്പു​ഴ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ്പു​പു​ര​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ ത​ട​ഞ്ഞി​ടേ​ണ്ടി വ​ന്നു. ഒ​മ്പ​തു മു​ത​ൽ 10 വ​രെ ന​ട​ക്കേ​ണ്ടി​യി​രു​ന്ന വെ​ടി​ക്കെ​ട്ട് പോ​ലീ​സി​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന​യെ തു​ട​ർ​ന്ന് 8.30 മു​ത​ൽ 9.30 വ​രെ​യാ​ണ് ന​ട​ന്ന​ത്.