സ​ർ​വി​ക്ക​ൽ സ്ക്രീ​നിം​ഗും പാ​പ്സ്മി​യ​ർ പ​രി​ശോ​ധ​ന​യും
Wednesday, January 25, 2023 10:20 PM IST
വാ​ഴൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ട​യ​രി​ക്ക​പ്പു​ഴ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ൻ കോ​ട്ട​യം പ​ദ്ധ​തി​പ്ര​കാ​രം ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ന​ട​ത്തു​ന്ന സ​ർ​വി​ക്ക​ൽ സ്ക്രീ​നിം​ഗ്, പാ​പ്സ്മി​യ​ർ പ​രി​ശോ​ധ​നാ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി നി​ർ​വ​ഹി​ച്ചു.​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. റെജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. ജോ​ൺ, ഡോ. ​സ​ക്ക​റി​യാ​സ്, ഡോ. ​സ്മി​ത, മി​നി​മോ​ൾ വർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​ശാ പ്ര​വ​ർ​ത്ത​ക​ർ മു​ഖാ​ന്ത​രം വീ​ടു​ക​ളി​ൽ സ​ർ​വേ ന​ട​ത്തി ക​ണ്ടെ​ത്തി​യ ഹൈ​റി​സ്ക് കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ളു​ക​ളെ​യാ​ണ് സ്ക്രീ​നിം​ഗി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
രോ​ഗ​സാ​ധ്യ​ത​യു​ള്ള ആ​ളു​ക​ളെ നി​ര​ന്ത​രം പ​രി​ശോ​ധ​ന ന​ട​ത്തി നേ​ര​ത്തെത​ന്നെ രോ​ഗം ക​ണ്ടെ​ത്തു​ക​യും ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തികൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.
വെ​ള്ളാ​വൂ​ർ, നെ​ടുങ്കു​ന്നം, ക​ങ്ങ​ഴ, ചി​റ​ക്ക​ട​വ്, ക​റു​ക​ച്ചാ​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​ദ്ധ​തി പ്ര​കാ​രം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.