ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ​​യേ​​റ്റ് യു​​വ​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ര​​ണ്ടു പേ​​ര്‍​കൂ​​ടി അ​​റ​​സ്റ്റി​​ല്‍
Wednesday, January 25, 2023 10:16 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സം​​ക്രാ​​ന്തി​​യി​​ലു​​ള​​ള ഹോ​​ട്ട​​ല്‍ പാ​​ര്‍​ക്ക് മ​​ല​​പ്പു​​റം കു​​ഴി​​മ​​ന്തി ഹോ​​ട്ട​​ലി​​ല്‍​നി​​ന്നും ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന​​ഴ്‌​​സ് ര​​ശ്മി രാ​​ജ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ര​​ണ്ടു പേ​​രെ കൂ​​ടി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​ല​​പ്പു​​റം പു​​ത്ത​​ന​​ത്താ​​ണി ഭാ​​ഗ​​ത്ത് മ​​ണ്ടാ​​യ​​പ്പു​​റ​​ത്ത് എം.​​പി. നൗ​​ഷാ​​ദ് (47), മ​​ല​​പ്പു​​റം കാ​​ടാ​​മ്പു​​ഴ ഭാ​​ഗ​​ത്ത് പി​​ലാ​​ത്തോ​​ട​​ന്‍ അ​​ബ്ദൂ​​ള്‍ റ​​യി​​സ് (21) എ​​ന്നി​​വ​​രെ​​യാ​​ണ് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ക​​ഴി​​ഞ്ഞ 29നാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം.
തു​​ട​​ര്‍​ന്ന് ഗാ​​ന്ധി​​ന​​ഗ​​ര്‍ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു. ഒ​​ളി​​വി​​ല്‍ പോ​​യ ചീ​​ഫ് കു​​ക്കാ​​യ സി​​റാ​​ജു​​ദ്ദീ​​നെ കാ​​ടാ​​മ്പു​​ഴ​​യി​​ല്‍​നി​​ന്നും, ഹോ​​ട്ട​​ല്‍ ഉ​​ട​​മ​​യാ​​യ ല​​ത്തീ​​ഫി​​നെ ക​​ര്‍​ണാ​​ട​​ക ക​​മ്മ​​ന​​ഹ​​ള്ളി​​യി​​ല്‍​നി​​ന്നും പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് മാ​​നേ​​ജ​​രാ​​യ അ​​ബ്ദു​​ള്‍ റ​​യി​​സി​​നെ​​യും ഹോ​​ട്ട​​ലി​​ന്‍റെ ന​​ട​​ത്തി​​പ്പ് പ​​ങ്കാ​​ളി​​യാ​​യ നൗ​​ഷാ​​ദി​​നെ​​യും പി​​ടി​​കൂ​​ടു​​ന്ന​​ത്. എ​​സ്എ​​ച്ച്ഒ കെ. ​​ഷി​​ജി, എ​​സ്‌​​ഐ എം.​​സി. പ​​വ​​ന​​ന്‍, സി​​പി​​ഒ​​മാ​​രാ​​യ പ്ര​​വി​​നോ, സു​​നി​​ല്‍, വി​​ജ​​യ​​ലാ​​ല്‍, രാ​​ഗേ​​ഷ്, അ​​നീ​​ഷ് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.