മാ​ത്ത​ന്‍കു​ന്നി​ല്‍ കു​ടി​വെ​ള്ളം എ​ത്തി
Wednesday, January 25, 2023 12:01 AM IST
ച​ങ്ങ​നാ​ശേ​രി: കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ര്‍ഡി​ലെ മാ​ത്ത​ന്‍കു​ന്ന്-​തു​ണ്ടി​യി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ര്‍ഥ്യ​മാ​യി. 13.5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഈ ​പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ച​ത്.
പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഗ്രൗ​ണ്ട് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ​യും എം​എ​ല്‍എ​യു​ടെ​യും ശ്ര​മ​ഫ​ല​മാ​യി​ട്ട് പൂ​ര്‍ത്തി​യാ​യ ഈ ​പ​ദ്ധ​തി മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​നം ചെ​യ്യും. പ​ദ്ധ​തി പൂ​ര്‍ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​നം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. ക​ലാ​കാ​ല​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച പ​ദ്ധ​തി ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഹി​ക്കു​ന്ന​തി​നു ഉ​പ​ക​രി​ക്കു​മെ​ന്ന് പ​ള്ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ ജോ​സ​ഫ്, കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ​ത സു​ശീ​ല​ന്‍, വൈ​സ്പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് തോ​മ​സ്, വാ​ര്‍ഡ് അം​ഗം ബി​ജു എ​സ്. മേ​നോ​ന്‍, സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗം മു​ര​ളി, കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വാ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് ജോ​സു​കു​ട്ടി ക​ണ്ണ​ന്ത​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.