ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഇ​ന്ന് മ​ക​രം തി​രു​നാ​ള്‍
Wednesday, January 25, 2023 12:01 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ ഇ​ന്ന് മ​ക​രം തി​രു​നാ​ള്‍ ആ​ഘോ​ഷി​ക്കും. വേ​ദ​സാ​ക്ഷി​യെ​ന്നു വി​ശേ​ഷി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ച് ഇ​ന്ന​ലെ സാ​യം​സ​ന്ധ്യ​യി​ല്‍ ക​വ​ല​യി​ലേ​ക്കു ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണം ഭ​ക്തി​നി​ര്‍ഭ​ര​മാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യി പെ​യ്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​ണ് നൂ​റു​ക​ണ​ക്കി​നു​വി​ശ്വാ​സി​ക​ള്‍ മ​ധ്യ​സ്ഥ​പ്രാ​ര്‍ഥ​ന​ക​ളു​മാ​യി പ്ര​ദ​ക്ഷി​ണ​ത്തി​ല്‍ അ​ണി​ചേ​ര്‍ന്ന​ത്. വ്യാ​പാ​രി​ക​ളും വ്യ​വ​സാ​യി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഉ​ള്‍പ്പെ​ടു​ന്ന വ​ലി​യ സ​മൂ​ഹം ക​വ​ല​യി​ല്‍ പ്ര​ദ​ക്ഷി​ണ​ത്തെ വ​ര​വേ​റ്റു.
അ​തി​രൂ​പ​താ​സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ര്‍പ്പി​ച്ച വി​ശു​ദ്ധ​കു​ര്‍ബാ​ന​യെ​തു​ട​ര്‍ന്നാ​ണ് ക​വ​ല​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം ന​ട​ന്ന​ത്. ക​വ​ല​യി​ല്‍ ഫാ. ​ആ​ന്‍റ​ണി എ​ത്ത​യ്ക്കാ​ട് സ​ന്ദേ​ശം ന​ല്‍കി. ചെ​ണ്ട, ബാ​ന്‍റ് വാ​ദ്യ​മേ​ള​ങ്ങ​ള്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​ഘോ​ഷം പ​ക​ര്‍ന്നു. വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ പ്രാ​ര്‍ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍ക്ക് കാ​ര്‍മി​ക​നാ​യി​രു​ന്നു.

മാ​ന​വ​മൈ​ത്രി
സം​ഗ​മം ന​ട​ത്തി
ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ മ​ക​രം തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന മാ​ന​വ​മൈ​ത്രി സം​ഗ​മം ന​ട​ത്തി. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. വി​കാ​രി റ​വ.​ഡോ. ജോ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​രി​കു​മാ​ര്‍ കോ​യി​ക്ക​ല്‍, എ​സ്എ​ന്‍ഡി​പി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കോ​നാ​ട്ട് മ​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സ​ന്ധ്യാ മ​നോ​ജ്, വൈ​സ് ചെ​യ​ര്‍മാ​ന്‍ ബെ​ന്നി ജോ​സ​ഫ്, പ​ഴ​യ​പ​ള്ളി മു​സ്‌​ലീം ജ​മാ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എം. ഫു​വാ​ദ്, പു​തൂ​ര്‍പ്പ​ള്ളി മു​സ്‌​ലീം ജ​മാ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, എ​ഡി​എം ജി​നു പു​ന്നൂ​സ്, ത​ഹ​സീ​ല്‍ദാ​ര്‍ പി.​ഐ. വി​ജ​യ​സേ​ന​ന്‍, മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ​ല്‍.​എ​സ്. സ​ജി, ഡി​വൈ​എ​സ്പി സ​ന​ല്‍കു​മാ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ബീ​ന ജോ​ബി, ഷി​ബി​ന്‍ ക​റു​ക​യി​ല്‍, ജോ​ബി തൂ​മ്പു​ങ്ക​ല്‍, ജോ​മ്മ കാ​ട്ട​ടി, ത​ങ്ക​ച്ച​ന്‍ പു​ന്ന​ശേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

വേ​ദ​സാ​ക്ഷി​യു​ടെ
പ​ട്ട​ണ പ്ര​ദ​ക്ഷി​ണം ഇ​ന്ന്
പ്ര​ധാ​ന​തി​രു​നാ​ള്‍ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 5.15ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ​കു​ര്‍ബാ​ന ഫാ. ​ആ​ന്‍റ​ണി മൂ​ലയി​ല്‍, 6.45ന് ​ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം വി​ശു​ദ്ധ​കു​ര്‍ബാ​ന അ​ര്‍പ്പി​ച്ച് സ​ന്ദേ​ശം ന​ല്‍കും. 10ന് ​തി​രു​നാ​ള്‍ റാ​സ ഫാ. ​ജോ​സ​ഫ് വേ​ല​ങ്ങാ​ട്ടു​ശേ​രി. സ​ന്ദേ​ശം ഫാ. ​ടോ​മി ന​മ്പി​ശേ​രി​ക്ക​ളം. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ
തി​രു​നാ​ള്‍ കു​ര്‍ബാ​ന ഫാ. ​ജോ​സ് മു​ല്ല​ക്ക​രി. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ഗ​രം ചു​റ്റി​യു​ള്ള പ​ട്ട​ണ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​സ്വ​രൂ​പം കാ​വി​ല്‍ ഭ​ഗ​വ​തി​ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ള്‍ ഏ​റ്റു​വാ​ങ്ങി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ പ്ര​തി​ഷ്ഠി​ച്ച് മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം പ​ക​രു​ന്ന സ്വീ​ക​ര​ണം ന​ല്‍കും. 6.30ന് ​ച​ന്ത​ക്ക​ട​വ് കു​രി​ശു​പ​ള്ളി​യി​ല്‍ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍കും.