നെൽവില കിട്ടാത്തതിൽ പ്രതിഷേധിച്ച് പാഡി ഓഫീസറെ ഉപരോധിച്ചു
Tuesday, January 24, 2023 11:01 PM IST
ത​ല​യാ​ഴം: ത​ല​യാ​ഴ​ത്തെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ കൊ​യ്ത്ത് ക​ഴി​ഞ്ഞ് 45 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും നെ​ൽ​വി​ല ല​ഭി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കി​സാ​ൻ സ​ഭ ത​ല​യാ​ഴം നോ​ർ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ഡി ഓ​ഫീ​സ​റെ ഉ​പ​രോ​ധി​ച്ചു.
ത​ല​യാ​ഴം കൃ​ഷി ഭ​വ​നി​ലെ​ത്തി​യ പാ​ഡി ഓ​ഫീ​സ​റെ ഏ​താ​നും മി​നി​ട്ടു​ക​ൾ ഉ​പ​രോ​ധി​ച്ചു. നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ക്കാ​മെ​ന്ന പാ​ഡി ഓ​ഫീ​സ​റു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്ന് ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
കി​സാ​ൻ സ​ഭ ത​ല​യാ​ഴം നോ​ർ​ത്ത് ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി. ​സ​തീ​ശ​ൻ , പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ബേ​ബി, പാ​ട​ശേ​ഖ​ര സ​മി​തി സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.