ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡ് നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Tuesday, January 24, 2023 10:31 PM IST
ഈ​രാ​റ്റു​പേ​ട്ട: ഏ​റെ വി​വാ​ദ​ങ്ങ​ൾ‌​ക്കും കാ​ത്തി​രി​പ്പി​നും ശേ​ഷം കോ​ട്ട​യം-​ഇ​ടു​ക്കി ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണം വീ​ണ്ടും ആ​രം​ഭി​ച്ചു.
നി​ർ​മാ​ണം എ​ത്ര​ത്തോ​ളം മു​ന്നോ​ട്ടു​പോ​കു​മെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ൾ. നേ​ര​ത്തെ പൊ​തു​മ​രാ​മ​ത്തു​മ​ന്ത്രി ത​ന്നെ എ​ത്തി പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങി​യ പു​ന​രു​ദ്ധാ​ര​ണ​മാ​ണ് പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി​യ​ത്. പി​ന്നെ മാ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

റോ​ഡി​ന്‍റെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 2021ലാ​ണ് സ​ർ​ക്കാ​ർ 19.90 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്ത മൂ​വാ​റ്റു​പു​ഴ ഡീ​ൻ ക​ൺ​സ്ട്ര​ക്‌​ഷ​ൻ നി​ർ​മാ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ക​യാ​യി​രു​ന്നു. റോ​ഡ് പ​ലേ​ട​ത്തും കു​ഴി​ക്കു​ക​യും ടാ​ർ ഇ​ള​ക്കി​മാ​റ്റു​ക​യു​മൊ​ക്കെ ചെ​യ്ത ശേ​ഷ​മാ​ണ് പ​ണി മു​ട​ങ്ങി​യ​ത്. ഇ​തോ​ടെ യാ​ത്ര തീ​ർ​ത്തും ദു​ഷ്ക​ര​മാ​യി.

പ​ഴ​യ ക​രാ​റു​കാ​ര​നെ റി​സ്ക് ആ​ൻ​ഡ് കോ​സ്റ്റി​ൽ ടെ​ർ​മി​നേ​റ്റ് ചെ​യ്യു​ക​യും പ്ര​വൃ​ത്തി റീ-​ടെ​ൻ​ഡ​റും ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു പ​ഴ​യ ക​രാ​റു​കാ​ര​ന്‍റെ ലൈ​സ​ൻ​സും പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് റ​ദാ​ക്കി.

ഒ​രു പ​തി​റ്റാ​ണ്ട്

ആ​യി​ര​ക്ക​ണ​ക്കി​നു വി​നോ​ദ സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രും ആ​ശ്ര​യി​ക്കു​ന്ന ഈ ​റോ​ഡ് പ​ത്തു വ​ർ​ഷ​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു. ന​ട​യ്ക്ക​ൽ ഭാ​ഗ​ത്തു നി​ല​വി​ലു​ള്ള ടാ​റിം​ഗ് ഇ​ള​ക്കി മാ​റ്റു​ന്ന ജോ​ലി​ക​ൾ​ക്കാ​ണു തു​ട​ക്ക​മാ​യത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ടെ​ർ​മി​നേ​റ്റ് ചെ​യ്ത പ്ര​വൃ​ത്തി ക​ഴി​ഞ്ഞ 21നാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. ര​ണ്ടി​നു പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ചു. 16ന് ​ടെ​ൻ​ഡ​ർ ഓ​പ്പ​ൺ ചെ​യ്ത് 21ന് ​ക​രാ​ർ ഒ​പ്പു​വ​ച്ചു സ്ഥ​ലം കൈ​മാ​റി. ഉ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് ഇ​പ്പോ​ൾ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.