പ​മ്പു​ഹൗ​സു​ക​ളി​ലെ കേ​ടാ​യ മോ​ട്ടോ​ര്‍ പ​മ്പു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്ക​ണം: ജോ​ബ് മൈ​ക്കി​ള്‍
Saturday, December 10, 2022 12:53 AM IST
ച​ങ്ങ​നാ​ശേ​രി: വാ​ട്ട​ര്‍ അ​ഥോ​റി​റ്റി പ​മ്പ് ഹൗ​സു​ക​ളി​ലെ പ​ഴ​ക്കം ചെ​ന്ന കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ത്ത മോ​ട്ടോ​ര്‍ പ​മ്പു​സെ​റ്റു​ക​ള്‍ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്ക​ണ​മെ​ന്നും ക്വാ​ളി​റ്റി ടെ​സ്റ്റിം​ഗ് ലാ​ബു​ക​ള്‍ നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​പി​പ്പി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ല്‍ ചോ​ദ്യോ​ത്ത​ര വേ​ള​യി​ല്‍ ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ടാ​യ പ​മ്പു​ക​ളും കാ​ര്യ​ക്ഷ​മ​ത ഇ​ല്ലാ​ത്ത​തു​മാ​യ പ​മ്പു​ക​ളും മാ​റ്റു​ന്ന കാ​ര്യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും പ​ഴ​യ ലൈ​നു​ക​ള്‍ പു​തു​ക്കേ​ണ്ട​താ​യു​ള്ള​വ മാ​റ്റി സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​ട​ന​ടി ചെ​യ്യു​മെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്ത് 85 വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ലാ​ബു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടാ​തെ ഗ്രൗ​ണ്ട് വാ​ട്ട​റി​ന്‍റെ ലാ​ബു​ക​ള്‍ ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് 28 എ​ണ്ണം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്നും ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ കെ​മി​സ്ട്രി ലാ​ബു​ക​ള്‍ ഉ​ള്ള സ്‌​കൂ​ളു​ക​ളി​ല്‍ ഇ​ത് പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​മെ​ന്നും റോ​ഷി അ​ഗ​സ്റ്റ്യ​ന്‍ ഉ​റ​പ്പു​ന​ല്‍കി.