പി​ൻ​വാ​തി​ൽ നി​യ​മ​നം: യു​വ​ത​ല​മു​റ​യു​ടെ സ്വ​പ്നം ത​ക​ർ​ത്തു​വെ​ന്ന് കെ.​സി. ജോ​സ​ഫ്
Saturday, December 10, 2022 12:53 AM IST
കോ​ട്ട​യം: പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​തി പാ​സാ​കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി പി​ണ​റാ​യി സ​ർ​ക്കാ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്വ​പ്നം ത​ക​ർ​ത്തു കേ​ര​ള​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പി​ൻ​വാ​തി​ൽ നി​യ​മ​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നു കെ.​സി. ജോ​സ​ഫ്.
യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും നി​ർ​ത്ത​ലാ​ക്കി​യ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു കോ​ട്ട​യം ക​ള​ക്‌​ട​റേ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ര്‍ തു​ട​ക്കം​കു​റി​ച്ച, കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പാ​ര്‍പ്പി​ടം നി​ർ​മി​ച്ചു ന​ല്‍കു​ന്ന ഇ​ന്ദി​ര ആ​വാ​സ് യോ​ജ​ന പ​ദ്ധ​തി​യെ എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​ര്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യാ​ക്കി പേ​രു മാ​റ്റി സ​ര്‍ക്കാ​ര്‍ ഫ​ണ്ട് ന​ല്‍കാ​തെ അ​ട്ടി​മ​റി​ച്ചി​രി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്, ജോ​യി ഏ​ബ്ര​ഹാം, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ ഫി​ൽ​സ​ൺ മാ​ത്യൂ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ്, ഫി​ലി​പ്പ് ജോ​സ​ഫ്, വി.​ജെ. ലാ​ലി, പ്രി​ൻ​സ് ലൂ​ക്കോ​സ്, ജി. ​ഗോ​പ​കു​മാ​ർ, യു​ജി​ൻ തോ​മ​സ്, റോ​ണി കെ. ​ബേ​ബി, ബി​ജു പു​ന്ന​ത്താ​നം, ചി​ന്‍റു കു​ര്യ​ൻ ജോ​യി, ജോ​ർ​ജ് പു​ളി​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.