മു​ട്ടം പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ളിനു കൊടിയേറി
Friday, December 9, 2022 11:50 PM IST
ചേ​ർ​ത്ത​ല: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മു​ട്ടം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള​ളി​യി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി റ​വ.​ഡോ. ആ​ന്‍റോ ചേ​രാം​തു​രു​ത്തി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ലി​ജോ​യ് വ​ട​ക്കു​ഞ്ചേ​രി, ഫാ. ​അ​ജു മു​തു​കാ​ട്ടി​ൽ, ഫാ. ​ജോ​സ് പാ​ല​ത്തി​ങ്ക​ൽ, ഫാ. ​സ​ക്ക​റി​യാ​സ് നെ​ല്ലി​ക്കു​ന്ന് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ന്ന് രാ​വി​ലെ ആ​റി​നും ഏ​ഴി​നും ദി​വ്യ​ബ​ലി, വൈ​കി​ട്ട് 4.30ന് ​രൂ​പം വെ​ഞ്ച​രി​പ്പ്, പാ​ട്ടു​കു​ർ​ബാ​ന ഫാ. ​സി​ൻ​സ​ൺ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പ്ര​സം​ഗം ഫാ.​ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ, തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ൾ ദി​ന​മാ​യ നാ​ളെ രാ​വി​ലെ ആ​റി​നും 7.30 നും 8.30 ​നും ദി​വ്യ​ബ​ലി, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന -എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്രൊ​ക്യൂ​റേ​റ്റ​ർ ഫാ. ​പോ​ൾ മാ​ട​ശേ​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. വ​ർ​ഗീ​സ് പൊ​ട്ട​യ്ക്ക​ൽ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 3.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന -ഫാ. ​ജോ​സ​ഫ് മ​ണ്ടാ​ന​ത്ത്, പ്ര​സം​ഗം -ഫാ. ​ജോ പോ​ൾ കി​രി​യാ​ന്ത​ൻ, തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു ആ​ഘോ​ഷ​മാ​യ പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം.