പു​​ന്ന​​ത്തു​​റ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി ശ​​താ​​ബ്ദി​​യാ​​ഘോ​​ഷ സ​​മാ​​പ​​നം നാ​​ളെ
Friday, December 9, 2022 11:49 PM IST
പു​​ന്ന​​ത്തു​​റ: പു​​ന്ന​​ത്തു​​റ സെ​​ന്‍റ് തോ​​മ​​സ് പ​​ള്ളി​​ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ൾ നാ​​ളെ സ​​മാ​​പി​​ക്കും. ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ജൂ​​ബി​​ലി സ്മാ​​ര​​ക​​മ​​ന്ദി​​ര​​മാ​​യ സെ​​ന്‍റി​​ന​​റി പാ​​ർ​​ക്ക് വെ​​ഞ്ച​​രി​​ച്ച് ഇ​​ട​​വ​​ക​​യ്ക്ക് സ​​മ​​ർ​​പ്പി​​ക്കും.
നാ​​ളെ രാ​​വി​​ലെ 11നു ​​ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ ജോ​​ർ​​ജ് വ​​ലി​​യ​​മ​​റ്റം, ബി​​ഷ​​പ് ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, മ​​ന്ത്രി​​മാ​​രാ​​യ റോ​​ഷി അ​​ഗ​​സ്റ്റി​​ൻ, വി.​​എ​​ൻ. വാ​​സ​​വ​​ൻ, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പുര​​യ്ക്ക​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
18 വ​​രെ മാ​​ർത്തോമ്മാ ശ്ലീ​​ഹാ​​യു​​ടെ ദ​​ർ​​ശ​​ന​​ത്തി​​രു​​നാ​​ളും ന​​ട​​ത്തും.