മാ​തൃ​വേ​ദി രൂ​പ​ത വാ​ര്‍​ഷി​കം ഇന്ന്
Friday, December 9, 2022 10:25 PM IST
പാ​ലാ: പാ​ലാ രൂ​പ​ത മാ​തൃ​വേ​ദി വാ​ര്‍​ഷി​കം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ന​ട​ക്കും. മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സി​ജി ലൂ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
രൂ​പ​ത ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ഡോ. ​എ​ല്‍​സാ ടോം, ​മാ​തൃ​വേ​ദി അ​ന്ത​ര്‍​ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​വി. റീ​ത്താ​മ്മ, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​മാ​ത്യു കോ​രം​കു​ഴ​യ്ക്ക​ല്‍, പ്ര​സി​പ്പ​ല്‍ ഡോ. ​വി.​പി. ദേ​വ​സ്യ, സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ പ്ര​ഫ​സ​ര്‍ റ്റി​ല്‍​വി​ന്‍ സാ​ബു, സെ​ക്ര​ട്ട​റി മേ​രി​ക്കു​ട്ടി അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
രൂ​പ​ത​യി​ലെ 17 മേ​ഖ​ല​ക​ളി​ലെ 154 യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍​ഷി​ക​ത്തി​ല്‍ സം​ബ​ന്ധി​ക്കും. യോ​ഗ​ത്തി​നു​ശേ​ഷം വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രിക്കും.